Dr P C Nair

Dr P C Nair

ഡോ. പി.സി. നായര്‍

അമേരിക്കയിലെ പല കോളേജുകളിലും ധനതത്ത്വശാസ്ത്ര പ്രൊഫസറായിരുന്ന ശ്രീ. പി.സി. നായര്‍ തിരുവല്ല സ്വദേശിയാണ്. 1959-ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും  എക്കണോമിക്‌സില്‍ ബി.എ. ഓണേഴ്‌സ് പ്രശംസാര്‍ഹമായി പാസ്സായി. ലോക പ്രസിദ്ധ ധനതത്ത്വശാസ്ത്രജ്ഞനായ ഡോ. ഇ.എ.ജെ. ജോണ്‍സന്റെ കൂടെ കുറച്ചുകാലം ഡല്‍ഹിയില്‍ ജോലി നോക്കി. തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം അമേരിക്കയിലേക്കു പോയി. 

ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എ. ബിരുദം നേടി. പിന്നീട് ധനതത്ത്വശാസ്ത്രത്തില്‍ പി.എച്ച്.ഡി ബിരുദവും സമ്പാദിച്ചു. ഹെര്‍മ്മന്‍ ഹെസ്സെയുടെ വിഖ്യാതമായ 'സിദ്ധാര്‍ത്ഥ'യും 

ഇബ്‌സന്റെ ങമേെലൃ ആൗശഹറലൃഉം (ശ്രേഷ്ഠശില്പി) മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 1985ല്‍ വാഷിങ്ടണില്‍ നടന്ന ലോക മലയാള സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു. 2014ലെ പ്രശസ്തമായ വള്ളത്തോള്‍ പുരസ്‌കാരത്തിന് അര്‍ഹനായി. വെര്‍ജീനിയയില്‍ സ്ഥിരതാമസം. അമേരിക്കന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ട്.



Grid View:
Herman Hessekku Oru Amukham
Herman Hessekku Oru Amukham
Herman Hessekku Oru Amukham
-15%

Herman Hessekku Oru Amukham

₹119.00 ₹140.00

A study by Dr. P.C. Nair , ഹെര്‍മ്മെന്‍ ഹെസ്സെയുടെ സാഹിത്യജീവിതവും രാഷ്ട്രീയ നിലപാടുകളും വിശകലനം ചെയ്യുന്നു. ഭാരതീയ ദര്‍ശനങ്ങള്‍ ലോകസാഹിത്യത്തിനു പരിചയപ്പെടുത്തിയ ഹെസ്സെ പുതിയ ദൈവവും മനുഷ്യനും ധര്‍മ്മവും വരട്ടേയെന്ന് ആഗ്രഹിച്ചു. അനേകം തലങ്ങളുള്ള ഒരു കാല്പനിക ഭാവാത്മകത ഹെസ്സെ ആധുനിക യൂറോപ്യന്‍ സാഹിത്യത്തിലേക്കു കൊണ്ടു വന്നു...

Showing 1 to 1 of 1 (1 Pages)