DR P V Krishnan Nair

DR P V Krishnan Nair

ഡോ. പി.വി. കൃഷ്‌ണന്‍നായര്‍
കാസര്‍ഗോഡ്‌ പെരിയയില്‍ വേങ്ങയില്‍ വീട്ടില്‍ ജനനം. വിദ്യാഭ്യാസം: ബേക്കല്‍ ഗവ. ഹൈസ്‌കൂള്‍, ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌, എറണാകുളം മഹാരാജാസ്‌ കോളേജ്‌, കൊച്ചി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റ്‌. ഹിന്ദിയിലും മലയാളത്തിലും ബിരുദാനന്തര ബിരുദം. കൊച്ചി യൂണിവേഴ്‌സിറ്റിയില്‍നിന്നും ഡോക്‌ടറേറ്റ്‌. തൃശ്ശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ്‌, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങളില്‍ പ്രൊഫസറായി സേവനമനുഷ്‌ഠിച്ചു. കേരള സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും സെക്രട്ടറിയായിരുന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സെനറ്റ്‌ മെമ്പര്‍, ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌ ചെയര്‍മാന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി മെമ്പര്‍, മലയാളം സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഭരണസമിതി അംഗം, ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഭാഷാ ഡീന്‍, നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം. തൃശ്ശൂര്‍ പബ്ലിക്‌ ലൈബ്രറി പ്രസിഡണ്ട്‌, സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ നിര്‍വ്വാഹകസമിതി അംഗം, പൂന്താനം സ്‌മാരക സമിതി പ്രസിഡണ്ട്‌, വൈലോപ്പിള്ളി സ്‌മാരക സമിതി ചെയര്‍മാന്‍, മാനസികാരോഗ്യകേന്ദ്രം ഉപദേശക സമിതി അംഗം, `ക്ഷേത്രദര്‍ശനം' പത്രാധിപ സമിതി അംഗം തുടങ്ങി വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
പുരസ്‌കാരങ്ങള്‍: സുവര്‍ണ്ണ കൈരളി അവാര്‍ഡ്‌, ഡോ. സി.പി. മേനോന്‍ അവാര്‍ഡ്‌, പി.ആര്‍. ഫ്രാന്‍സീസ്‌ അവാര്‍ഡ്‌, സുകൃതം അവാര്‍ഡ്‌.


Grid View:
-15%
Quickview

India:Samooham Darsanam Kala

₹128.00 ₹150.00

Book by Dr.P.V.Krishnan Nair ഭാരതീയ പാരമ്പര്യം, സംസ്കാരം, ദര്‍ശനം, കല എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള ആധികാരികമായ പഠനരേഖകളാണ് ഈ ഗ്രന്ഥം. ഗാന്ധി, നെഹ്റു, ശ്രീനാരായണഗുരു തുടങ്ങിയ സമുന്നതരായ വ്യക്തിത്വങ്ങളും ഗ്രന്ഥകാരന്‍റെ അവലോകനങ്ങളില്‍ ഉള്‍പ്പെടുന്നു. "നല്ലതായ എന്തിന്‍റെ നേര്‍ക്കും ആഭിമുഖ്യം പുലര്‍ത്തുക എന്നത് ഡോ. പി.വി. കൃഷ്ണന്‍നായരുടെ സഹജ..

Showing 1 to 1 of 1 (1 Pages)