DR PAPPACHAN MUDIYANKAL

DR PAPPACHAN MUDIYANKAL

ഡോ. പാപ്പച്ചന്‍ മുണ്ടിയാങ്കല്‍

ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ കരിങ്കുന്നത്ത് 1946 ഫെബ്രുവരി 3ന് ജനനം. വിദ്യാഭ്യാസം: എം.എസ്‌സി; പിഎച്ച്.ഡി  (മനഃശാസ്ത്രം) ബിരുദങ്ങള്‍ സമ്പാദിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെക്കന്‍ഡറി വിദ്യാഭ്യാസം തെലുങ്കാനയില്‍; ബി.എസ്‌സി ആന്ധ്രാ സര്‍വകലാശാലയിലും എം.എസ്‌സിയും പിഎച്ച്.ഡിയും ഉസ്മാനിയ സര്‍വകലാശാലയിലും. നാല്‍പതു വര്‍ഷത്തെ അദ്ധ്യാപക ജീവിതം തെലുങ്കാന, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ ആരംഭിച്ചു. വിരമിക്കുംവരെ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു. കശ്മീരിലെ പുല്‍വാമ ജില്ല, ഉത്തരകന്നട, ലക്ഷദ്വീപിലെ മിനിക്കോയ്, ചണ്ഡീഗഡ്, കൊട്ടാരക്കര, മധ്യപ്രദേശിലെ ബേത്തൂള്‍, ഉത്തര്‍പ്രദേശിലെ സിതാപൂര്‍ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളുടെ പ്രിന്‍സിപ്പലായിരുന്നു. ഇപ്പോള്‍ വിശ്രമജീവിതം.

ഭാര്യ: മുന്‍ എം.പി. ശ്രീമതി ആനി മസ്‌ക്രീന്റെ 

സഹോദരി പുത്രിയായ ആനി മസ്‌ക്രീന്‍ (ജൂനിയര്‍). 

മക്കള്‍ : അന്‍ജോസ്, മസ്‌ക്രീന്‍, ജോസാന്‍.

വിലാസം: T.C. No.15/1661, മസ്‌ക്രീന്‍ ലെയ്ന്‍, 

ആനി മസ്‌ക്രീന്‍ സ്‌ക്വയര്‍, തിരുവനന്തപുരം - 695014 

മൊബൈല്‍ : 9446069540 

ഇ മെയില്‍ : pmundiyankal@gmail.com



Grid View:
Out Of Stock
-14%
Quickview

Ormakal churul nivarumpol

₹77.00 ₹90.00

Book by DR. Pappachan Mudiyankal  , കശ്മീർ തൊട്ട് കേരളം വരെയുള്ള നവോദയ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലായിരുന്ന ഗ്രന്ഥകർത്താവിന്റെ ആൽമപ്രകാശങ്ങളാണ് ഈ കൃതി .സമൂഹത്തിൽ പുലരേണ്ട നീതിബോധത്തിന്റെയും ധർമത്തിന്റെയും ആവശ്യകത ഉത്ബോധിപ്പിക്കുന്ന ഒരദ്ധ്യാപകന്റെ കുറിപ്പുകൾ .സമൂഹമനസ്സാക്ഷിയോടുള്ള ചില ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം ...

Showing 1 to 1 of 1 (1 Pages)