Dr Reji D Nair

ഡോ.റെജി.ഡി.നായര്‍
അധ്യാപകന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍.വിദ്യാഭ്യാസം: 1997-ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റ്.എത്യോപ്യയിലെ അര്‍ബാമിഞ്ച് യൂണിവേഴ്‌സിറ്റി, സൗദി അറേബ്യയിലെ റോയല്‍ കമ്മീഷന്‍ കോളേജ് എന്നിവിടങ്ങളില്‍ അസ്സിസ്റ്റന്റ് പ്രൊഫസറായി
സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'ഗ്രാമത്തില്‍ ഒരു അവധിക്കാലം' എന്ന കുട്ടികളുടെ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഗുഡ് ടൈംസ് ബുക്‌സ്, ന്യൂഡല്‍ഹി 'സമ്മര്‍വെക്കേഷന്‍' എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്ക്കര്‍ ഫെലോഷിപ്പ് അവാര്‍ഡ് (2006), ഗീതാഞ്ജലി സാംസ്‌കാരിക വേദിയുടെ
പ്രവാസ സാഹിത്യ പുരസ്‌കാരം (2016) തുടങ്ങിയ പുരസ്‌കാരങ്ങള്‍.സാന്ദ്രസ്പര്‍ശം (2017) എന്ന ഹ്രസ്വചിത്രത്തിന്റെ
നിര്‍മ്മാതാവ് കൂടിയാണ് റെജി.ഇപ്പോള്‍ യു.എ.ഇയില്‍ ഹയര്‍ കോളേജ് ഓഫ് ടെക്‌നോളജിയില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.നിരവധി കൃതികളുടെയും രചയിതാവാണ്.
The Aliens ദി ഏലിയന്‍സ്
ദി ഏലിയന്‍സ് ഡോ. റെജി ഡി. നായര്‍വായന ഒരു ക്രിയാത്മകപ്രവർത്തനം ആകയാൽ എഴുത്തുകാരനോടൊപ്പം, അഥവാ ഏലിയൻസിനോടൊപ്പം ഏതോ അതീന്ദ്രിയാനുഭൂതി നുകരുവാൻ ഈ നോവൽ നമ്മെ പ്രാപ്‌തരാക്കും. വായനയുടെ വിവിധ തലങ്ങളിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മനസ്സിൽ പൊന്തിവരാമെങ്കിലും ശാസ്ത്രവും സാഹിത്യവും സമഞ്ജസമായി ഈ നോവലിൽ സമ്മേളിക്കുമ്പോൾ മനസ്സ് പുളകിതമാകുന്നു. ..
Bar Girl
ബാര്‍ ഗേള്‍ഡോ. റെജി ഡി. നായര്‍''പ്രവാസിയുടെ ഓരോ മടക്കയാത്രയും പ്രതീക്ഷാനിര്‍ഭരമാണ്. നാട്ടിലേക്കുള്ള തിരിച്ചുവരവുകള്‍ ഇടവേളകളെആഘോഷമാക്കിത്തീര്‍ക്കുന്നു. നിറഞ്ഞ പ്രയാസങ്ങളുടെ കൂരിരുട്ടില്‍ നൈമിഷികാഹ്ലാദത്തിന്റെ പൂത്തിരികളെ ഓരോ കഥയിലും റെജിപ്രകാശിപ്പിക്കുന്നു. ആ വര്‍ണ്ണവെളിച്ചത്തിന്റെ തെളിച്ചം റെജിയുടെ കഥകളില്‍ കാണാം. എത്രയോ പേര്‍..
Oru Pravasiyude Dairykurippukal
പുരുഷന്മാരുടെ പങ്കപ്പാടുകളാണ് ഗള്‍ഫ് കഥകളില്‍ അധികവും. എന്നാല്‍ ഇവിടെ മണലാരണ്യത്തില്‍ ജോലി നോക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ കഥയും ചേര്‍ത്തുവയ്ക്കുന്നു. പലപ്പോഴും ആരും കാണാതെ പോകുന്ന കഥകള്‍. അടക്കി വയ്ക്കുന്ന വികാര വിചാരങ്ങളുമായി അവിടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. റെജിയുടെ മുന്‍കാല രചനകളില്‍ നിന്ന് 'പ്രവാസിയു..