Dr Sherly P Anand

Dr Sherly P Anand

ഡോ. ഷേർളി പി. ആനന്ദ്

മാവേലിക്കര, ചെറുകുന്നം ഇന്ദിവരത്തിൽ, വി.എൻ. സദാനന്ദന്റെയും ജെ. ആനന്ദവല്ലിയുടെയും ഏക മകൾ. വിദ്യാഭ്യാസം: കോട്ടമൺപാറ യു.പി. സ്കൂൾനങ്ങ്യാർകുളങ്ങര ബഥനി ബാലികാ മഠം, മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ,എൻ.എസ്.എസ്. ഹൈസ്കൂൾ കുറത്തികാട്.മാവേലിക്കര ബിഷപ്പ് മൂർ കോളേജ് കൊല്ലം എസ്.എൻ.കോളേജ് എന്നിവിടങ്ങളിൽ ബിരുദ ബിരുദാനന്തര ബിരുദ പഠനം. 1994-ൽ എം.ജി. യൂണിവേഴ്സിറ്റിയുടെ റിസർച്ച് സെന്റർ ആയ കാതലിക്കേറ്റ് കോളേജിൽനിന്നും ജന്തുശാസ്ത്രത്തിൽ ഗവേഷണ ബിരുദം നേടി. കേരള യൂണിവേഴ്സിറ്റിയുടെ അംഗീകൃത റിസർച്ച് ഗൈഡായി വിദ്യാർത്ഥികളുടെ ഗവേഷണ ബിരുദ പഠനത്തിന് മേൽനോട്ടം വഹിച്ചിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായിരുന്നു. ചൈനീസ് അക്കാഡമിയുടെയും ഡെവലപ്പിങ്ങ് വേൾഡ് അക്കാദമിയുടെയും വിസിറ്റിങ് സ്കോളർ ഫെലോഷിപ്പോടെ ബീജിങ്ങിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സുവോളജിയിൽ ഗവേഷണം നടത്തിയിട്ടുണ്ട്. 2016ൽ കേരള സ്റ്റേറ്റ് എനർജി മാനേജ്മെന്റ് കൗൺസിലിന്റെ വ്യക്തികൾക്കുള്ള എനർജി കൺസർവേഷൻ അവാർഡ് ലഭിച്ചിരുന്നു. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ സയൻസ് പോപ്പുലറൈസേഷൻ പ്രോഗ്രാമിൽ, "പ്രകൃതിയുടെ വിസ്മയജ്വാല ജൈവ വാതകം" എന്ന പേരിൽ ഒരു ഡോക്യുമെന്ററി നിർമ്മിക്കുകയും വിവിധ ജില്ലകളിൽ ജൈവവാതകത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നുവിവിധ എസ്.എൻ. കോളേജുകളിൽ അദ്ധ്യാപികയായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിരുന്നു.

ഭർത്താവ്: ഡോ. പി.ബി. സതീഷ് ബാബു (അഡീഷണൽ ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്)

മക്കൾ: ശരത് പി. സതീഷ്, ഹേമന്ത് പി.എസ്

Mob: 9495120695

Email: drsherlypanand@gmail.com 


Grid View:
-15%
Quickview

Murivetta Bhoomikkay

₹179.00 ₹210.00

മുറിവേറ്റ ഭൂമിക്കായ്‌ഡോ. ഷേർളി പി. ആനന്ദ്‌ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ കാലിക പ്രസക്തിയുള്ള പ്രശ്‌നങ്ങൾ വിഷയാടിസ്ഥാനത്തിൽ വസ്തുതകളും ആശയങ്ങളും വിശദീകരണവും ലളിതമായ രീതിയിൽ വിശകലനം ചെയ്ത് എഴുതിയ ലേഖനങ്ങൾ വായനക്കാർക്ക് ഏറ്റവും പ്രയോജനപ്രദമാണ്. ആഖ്യാനശൈലിയും ഭാഷാപരിജ്ഞാനവും വിഷയാവതരണവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. അദ..

Showing 1 to 1 of 1 (1 Pages)