Dr Siby Mathews
ചങ്ങനാശ്ശേരി തൂമ്പുങ്കല്‍ ജോസഫ് മാത്യൂസിന്‍റെയും
വലിയ വീട്ടില്‍ ഏലിക്കുട്ടി മാത്യൂസിന്‍റെയും മകന്‍. 1977ല്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസിലേക്കു നിയമിതനായി. കേരള സംസ്ഥാനത്ത് പൊലീസ് സേനയില്‍ മുപ്പത്തിമൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം, 2011ല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പദവിയിലിരിക്കെ സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചു. തുടര്‍ന്ന്, കേരള സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായി. 2016 ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചു. 1997ല്‍ പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും തുടര്‍ന്ന് 2007ല്‍ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചു. 'കേരളത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിന്‍റെ സാമൂഹ്യ-സാമ്പത്തിക കാരണങ്ങള്‍' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് നേടി (2007).
ഇതേ വിഷയത്തെ ആധാരമാക്കി 'മലയാളി ഇങ്ങനെ മരിക്കണോ?' എന്ന ഗ്രന്ഥം (2008) പ്രസിദ്ധീകരിച്ചു.
Kerala on Suicide Point എന്ന പേരില്‍ ഈ പുസ്തകം ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി.
Malayali Ingane Marikkano?
Book by Dr. Siby Mathews കേരളത്തിലും ഇന്ത്യയിലും പെരുകുന്ന ആത്മഹത്യയെക്കുറിച്ചുള്ള ഈ പഠനം മലയാളിയുടെ സാമൂഹിക വ്യവസ്ഥകള്‍ക്കുമേല്‍ തിരിച്ചുവെച്ച സമുചിതമായ ഒരു കണ്ണാടിയാണ്. അതിന്‍റെ വേരുകള്‍ സമകാലജീവിതത്തിലും ചരിത്രത്തിലും സാഹിത്യത്തിലും ഗ്രന്ഥകാരൻ നടത്തുന്ന യാത്രകള്‍കൊണ്ട് പരിപുഷ്ടമാക്കപ്പെടുന്നു. ആല്‍ബേര്‍ കാമു, കെ.പി. അപ്പന്‍ എന്നിവരുടെ ആത്മഹത്യാസ..
Nirbhayam: Oru IPS Officerude Anubhavakurippukal
A book by Dr. Siby Mathews , കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. 3 പതിറ്റാണ്ടു കാലത്തെ കേരളീയ സാമൂഹികജീവിതത്തിന്റെ ഒരു പരിച്ഛേദം ഈ പുസ്തകത്തിലുണ്ട്. മതമേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പൊലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങള്‍ നല്‍കിയെന്ന് ..