Dr Umer O Thasneem

Dr Umer O Thasneem

ഡോ. ഉമര്‍ ഒ. തസ്നീം

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ  ഒ. അബ്ദുല്ലയുടേയും സ്കൂള്‍ അദ്ധ്യാപിക  എ. കുഞ്ഞിഫാത്തിമയുടേയും മകനായി 1971ല്‍ ജനനം. ജി.എം.യു.പി. ചേന്ദമംഗല്ലൂര്‍, എം.ഇ.എസ്  ഇന്ത്യന്‍ സ്കൂള്‍ ദോഹ, ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍  എന്നീ വിദ്യാലയങ്ങളില്‍ പഠനം.
സെന്‍റ് ജോസഫ്സ് ദേവഗിരി, ഫാറൂഖ് കോളേജ്  എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ്  സാഹിത്യത്തില്‍ ബി.എ, എം.എ. ബിരുദങ്ങള്‍.
ബോംബെ ഐഐടിയില്‍ നിന്ന് പിഎച്ച്ഡി.  ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍നിന്ന്  മെറിറ്റോടെ എം.എസ്സി ബിരുദം.
വയനാട് ണങഛ കോളേജ്, ഗവ. കോളേജ് കോടഞ്ചേരി,  ഗവ. കോളേജ് മടപ്പള്ളി എന്നിവയ്ക്ക് പുറമെ  സഈദി അറേബ്യയിലെ ഹായ്ല്‍ യൂണിവേഴ്സിറ്റി,  കിംഗ് സഊദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍  അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ്. ഇംഗ്ലീഷില്‍ The Soul of the Desert എന്ന ചരിത്രകൃതിയും  Orhan Pamuk and the Poetics of Fiction  എന്ന  നിരൂപണ പഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോണ്‍: 8943380323
ഇമെയില്‍: outspoken2022@gmail.com


Grid View:
Out Of Stock
-15%
Quickview

Penphalithangalile Kolachirikal

₹187.00 ₹220.00

പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍ ഡോ. ഉമര്‍ ഒ. തസ്നീംവിപുലമായ വായനയുടെയും സാന്ദ്രമായ ചിന്തയുടെയും സര്‍ഗ്ഗാത്മക സമന്വയം എന്നൊരൊറ്റ വാക്യത്തില്‍, സംഗ്രഹിക്കാവുന്ന വിധത്തിലാണ്, 'പെണ്ണ് ആണ് ആണോ? പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍' എന്ന യുവഗവേഷക പ്രതിഭ ഉമര്‍ ഒ തസ്നീമിന്‍റെ, അന്വേഷണം 'പതിവുകള്‍' പൊളിക്കുന്നത്. പകര്‍ത്തിയെഴുത്തിന്‍റെയും വിവരണ വിരസതയുടെയും മടുപ്പ..

Showing 1 to 1 of 1 (1 Pages)