Dr V P Achan Kreupasanam

Dr V P Achan Kreupasanam

ഡോ. വി.പി. അച്ചൻ കൃപാസനം

എഴുത്തുകാരൻ, പ്രഭാഷകൻ, ചരിത്രഗവേഷകൻ,സോഷ്യൽ ആക്ടിവിസ്റ്റ്,  കലാകാരൻ, കലാസംവിധായകൻ, കൗൺസിലർ, ധ്യാനഗുരു.1960-ൽ ആലപ്പുഴ ജില്ലയിൽ ചേർത്തല പള്ളിത്തോട്ടിൽ ജനനം. കൃപാസനം ആത്മീയ സാമൂഹ്യ-സാംസ്‌കാരിക കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ. 1985-ൽ തിരുപ്പട്ടം സ്വീകരിച്ചു. ആലപ്പുഴ രൂപത വൈദികനായി സമൂഹത്തിന്റെയും സഭയുടെയും സാംസ്‌കാരിക കലാപൈതൃകങ്ങളെ സംരക്ഷിക്കുമ്പോഴും നഷ്ടതീരങ്ങളുടെ സമഗ്രവീണ്ടെടുപ്പിനായുള്ള മനുഷ്യാവകാശ പോരാട്ടത്തിൽ ഏർപ്പെടുമ്പോഴും മരിയൻ ഉടമ്പടി പ്രാർത്ഥനയുടെ പ്രയോക്താവായി പ്രവൃത്തിക്കുമ്പോഴും സഭയുടെയും ദേശത്തിന്റെയും ഉദ്ഗ്രഥനമാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടായി കൃപാസനം ലക്ഷ്യം വെയ്ക്കുന്നത്. പ്രസ്തുത പ്രവർത്തനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരും കേരള കത്തോലിക്കാ സഭയും അവാർഡുകളും അംഗീകാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്. 'ചവിട്ടുനാടക വിജ്ഞാനകോശ'ത്തിന്റെ