DR V Ramankutty
ഡോ. വി. രാമന്‍കുട്ടി
കൊടുങ്ങല്ലൂരില്‍ 1953ല്‍ സി.അച്യുതമേനോന്റെയും വെള്ളപ്പിള്ളില്‍ അമ്മിണിഅമ്മയുടെയും മകനായി ജനനം.
1976ല്‍ എം.ബി.ബി.എസും 1983ല്‍ എം.ഡിയും 1987ല്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍നിന്നും
എം.ഫിലും ബിരുദങ്ങള്‍. 1987ല്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍
മാസ്റ്റര്‍ ബിരുദം എടുത്തശേഷം, തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നോക്കുന്നു. ഇപ്പോള്‍ ശ്രീചിത്രയുടെ പൊതുജനാരോഗ്യ വിഭാഗമായ അച്യുതമേനോന്‍ സെന്ററില്‍ പ്രൊഫസ്സര്‍. അന്‍പതിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചുണ്ട്. അറിയപ്പെടുന്ന ചിത്രകാരനാണ്.
C.Achuthamenonte Jeevithayathrayil
Book by Dr.V. Ramankuttyഎന്റെ അമ്മ ഒരു സാധാരണ സ്ത്രീയായിരുന്നു: അസാധാരണ ജീവിതം നയിച്ച ഒരു സാധാരണ സ്ത്രീ. അച്ഛൻ എന്ന വലിയ രാഷ്ട്രീയ നേതാവിന്റെ, മനുഷ്യന്റെ നിഴലിലാണ് അവർ ജീവിച്ചതെങ്കിലും അവർ അച്ഛന്റെ നിഴലായിരുന്നില്ല. അസാമാന്യമായ ഇച്ഛാശക്തിയും തന്റേടവും കൊണ്ട് അനുഗൃഹീതമായിരുന്നു അവരുടെ വ്യക്തിത്വം. അമ്മയെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പു..