E Harikumar

E Harikumar

ഇ. ഹരികുമാര്‍

1943 ജൂലൈ 13ന് പൊന്നാനിയില്‍ ജനനം.അച്ഛന്‍ മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍.അമ്മ ഇടക്കണ്ടി ജാനകി അമ്മ. കല്‍ക്കത്തയില്‍ വച്ച് ബി.എ. പാസ്സായി. കല്‍ക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളില്‍ ജോലിയെടുത്തു. 15 കഥാസമാഹാരങ്ങളും 9 നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1998 മുതല്‍ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
പുരസ്കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്കാരം, പത്മരാജന്‍ പുരസ്കാരം, നാലപ്പാടന്‍ പുരസ്കാരം, കഥാപീഠം പുരസ്കാരം, കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാര്‍ഡ്
കൃതികള്‍: ഉറങ്ങുന്ന സര്‍പ്പങ്ങള്‍ + ശാപശില, ആസക്തിയുടെ അഗ്നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചിന്‍ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി, അയനങ്ങള്‍, തടാകതീരത്ത്, കൊച്ചമ്പ്രാട്ടി, പ്രണയത്തിനൊരു സോഫ്റ്റ്വെയര്‍, അറിയാത്തലങ്ങളിലേക്ക്, കൂടുതല്‍ അറിയാന്‍ (നോവല്‍),
കൂറകള്‍, വൃഷഭത്തിന്‍റെ കണ്ണ്, കുങ്കുമം വിതറിയ വഴികള്‍. ദിനോസറിന്‍റെ കുട്ടി. കാനഡയില്‍ നിന്നൊരു രാജകുമാരി,
ശ്രീപാര്‍വതിയുടെ പാദം, സൂക്ഷിച്ചുവച്ച മയില്‍പ്പീലി, പച്ചപ്പയ്യിനെ പിടിക്കാന്‍, ദൂരെ ഒരു നഗരത്തില്‍, കറുത്ത തമ്പ്രാട്ടി, അനിതയുടെ വീട്, ഇളവെയിലിന്‍റെ സാന്ത്വനം (തിരഞ്ഞെടുത്ത കഥകള്‍ 1966-1996), നഗരവാസിയായ ഒരു കുട്ടി, എന്‍റെ സ്ത്രീകള്‍ (തിരഞ്ഞെടുത്ത സ്ത്രീപക്ഷ കഥകള്‍), വെള്ളിത്തിരയിലെന്നപോലെ, കൂടുതല്‍ അറിയാന്‍... (കഥകള്‍), നീ എവിടെയാണെങ്കിലും, ഈ ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ (ഓര്‍മ്മകള്‍, അനുഭവക്കുറിപ്പുകള്‍, ലേഖനങ്ങള്‍) 2020 മാര്‍ച്ച് 24ന് അന്തരിച്ചു.


Grid View:
-20%
Quickview

Malayalathinte Suvarnakathakal -E Harikumar

₹288.00 ₹360.00

മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍ - ഇ. ഹരികുമാര്‍ ഇ. ഹരികുമാര്‍മലയാളകഥയില്‍ ആധുനികതയുടെ കൊടുങ്കാറ്റു വീശിയടിക്കുന്ന അക്കാലത്ത് അതില്‍പ്പെടാതെ ലളിതവും സുതാര്യവുമായ ഭാഷ കൊണ്ട് കഥയെ മുന്നോട്ടു കൊണ്ടുപോവാന്‍ കുറച്ചൊന്നുമല്ല ധൈര്യം ആവശ്യമായിരുന്നത്. ചാഞ്ചല്യലേശമെന്യേ തന്‍റെ വഴിയിലൂടെ നീങ്ങിയ ഹരികുമാറിന്‍റെ കഥകള്‍ ഇന്നും കാലാതിവര്‍ത്തിയായി നില്‍ക്കുന്നത് അ..

Showing 1 to 1 of 1 (1 Pages)