E S Velayudhan

E S Velayudhan

ഇ.എസ്. വേലായുധന്‍
പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ  ജന്മഗൃഹം എന്നറിയപ്പെടുന്ന  തൃത്താല ഈരാറ്റിങ്ങല്‍ വീട്ടില്‍ പരേതനായ  ശ്രീകണ്ഠന്‍റെയും കാളിയുടെയും മകനായി 1971 ഏപ്രില്‍  30ന് പാലക്കാട് ജില്ലയിലെ തൃത്താലയില്‍ ജനനം. തൃത്താല എം.സി.എം.യു.പി സ്കൂള്‍, ടി.എച്ച്.എസ്. തൃത്താല  എന്നിവിടങ്ങളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ബി.എ. ബിരുദം.
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍  സയന്‍സില്‍ നിന്നു ബി.എല്‍.ഐ.സി.  ബിരുദം (കേരള യൂണിവേഴ്സിറ്റി).
പ്രസിദ്ധീകരിച്ച മറ്റു കൃതി: പറയജീവിതത്തിന്‍റെ അടയാളങ്ങള്‍ (കേരള ഫോക്ലോര്‍ അക്കാദമി, കണ്ണൂര്‍, 2018)
ഭാര്യ: സീന സി.ടി.
മക്കള്‍: ഗായത്രി ഇ.വി., ഭദ്ര ഇ.വി.
വിലാസം: ഈരാറ്റിങ്ങല്‍ വീട്, തൃത്താല പി.ഒ,
പാലക്കാട്. പിന്‍: 679 534.
ഇമെയില്‍ : esv1971@gmail.com





Grid View:
Thoomangal
Thoomangal
Thoomangal
Out Of Stock
-15%

Thoomangal

₹157.00 ₹185.00

ഇ.എസ്. വേലായുധന്‍പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ, അധഃസ്ഥിതവര്‍ഗ്ഗത്തിന്‍റെ പരമ്പരകളിലൂടെ തേവര്‍നാടിന്‍റെ കഥ പറയുകയാണ് ഈ നോവല്‍. പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ എങ്ങനെയായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന കൃതി. കണ്ണീരും കഷ്ടപ്പാടും ദാരിദ്ര്യവും അവഹേളനവും അവമതിയും ആവോളം അനുഭവിച്ച പറയകുടുംബത്തിന്‍റെ ചരിത്രഗാഥ. അതില്‍നിന്നും ഉയിര്‍..

Showing 1 to 1 of 1 (1 Pages)