Edassary

Edassary

1906 ഡിസംബര്‍ 23ന് കുറ്റിപ്പുറത്തെ ഇടശ്ശേരിത്തറവാട്ടില്‍ ജനനം. അച്ഛന്‍: പി. കൃഷ്ണക്കുറുപ്പ്. അമ്മ ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മ. ഔപചാരിക വിദ്യാഭ്യാസാന്തരം ആലപ്പുഴയിലെത്തി വക്കീല്‍ ഗുമസ്തനായി. പിന്നീട് 1930കളില്‍ കോഴിക്കോട്ടെത്തി ഗുമസ്തപ്പണി തുടര്‍ന്നു. അക്കാലത്ത് ഗാന്ധിസത്തില്‍ ആകൃഷ്ടനായി. നേരിട്ടല്ലെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കുവഹിച്ചു. പൊന്നാനിയിലെ കൃഷ്ണപ്പണിക്കര്‍ വായനശാലയുടെ സ്ഥാപകനായിരുന്നു. സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായി. 1938-ല്‍ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. മലബാറിലെ കേന്ദ്ര കലാസമിതിയുടെ പ്രസിഡന്റ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നീ സ്ഥാപനങ്ങളില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഹുമതികള്‍: കൂട്ടുകൃഷി എന്ന നാടകത്തിനും പുത്തന്‍കലവും അരിവാളും എന്ന കവിതാസമാഹാരത്തിനും മദിരാശി ഗവണ്‍മെന്റിന്റെ പുരസ്‌കാരങ്ങള്‍. കാവിലെപ്പാട്ടിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ഒരു പിടി നെല്ലിക്കയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. അന്തിത്തിരിക്ക് 1979-ല്‍ മരണാനന്തരബഹുമതിയായി ആശാന്‍ പ്രൈസും ലഭിച്ചു. 1974 ഒക്‌ടോബര്‍ 16ന് അന്തരിച്ചു. മക്കള്‍: സതീശ്‌നാരായണന്‍, ഹരികുമാര്‍ (കഥാകൃത്ത്), ഗിരിജാരാധാകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍, മാധവന്‍, ഡോ. ദിവാകരന്‍, അശോകകുമാര്‍, ഉഷാരഘുപതി.


Grid View:
-15%
Quickview

Malayalathinte Priyakavithakal-Edassery ഇടശ്ശേരി

₹213.00 ₹250.00

മലയാളത്തിന്റെ  പ്രിയകവിതകള്‍    ഇടശ്ശേരിPoems By: Edassary കവിർതയും ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഇടശ്ശേരിയുടെ കൃതികളിൽ കാലാതിവർത്തിയായി നിലകൊള്ളുന്ന മലയാളിയുടെ നാവിൻതുമ്പിൽ ഇന്നും മധുരമായിശേഷിക്കുന്ന കവിതകളുടെ ഈ സാമാഹാരത്തിൽ സർവ്വകാലികതയും പ്രവചനത്വവും സമഗ്രമായി മേളിച്ചിരിക്കുന്നു ദുഖഃപ്രവാഹത്തിലും പാറപോലെ നിലകൊള്ളണമെന്ന..

Showing 1 to 1 of 1 (1 Pages)