Emil Madhavi

Emil Madhavi

എമില്‍ മാധവി

നടന്‍, സംവിധായകന്‍, തിയ്യറ്റര്‍ പ്രാക്ടീഷണര്‍, എഴുത്തുകാരന്‍. കോഴിക്കോട് ജനനം. വിദ്യാഭ്യാസം: കോഴിക്കോട് സെന്റ്‌ജോസഫ്‌സ് ദേവഗിരി കോളേജില്‍നിന്ന് കെമിസ്ട്രിയില്‍ ബിരുദം, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകപഠനത്തില്‍ ഒന്നാംറാങ്കോടെ ബാച്ചിലര്‍ ഓഫ് തിയ്യറ്റര്‍ ആര്‍ട്‌സില്‍ ബിരുദം. ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നാടക വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍. ഋഷികേശ് യോഗവേദാന്ത ഫോറസ്റ്റ് അക്കാദമിയില്‍നിന്ന് യോഗ പഠനം. കോഴിക്കോട് തിയ്യറ്റര്‍ കമ്പനിയുടെ സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറും. ഇപ്പോള്‍ ആകാശവാണി നാടകവിഭാഗം ഗ്രേഡഡ് ആര്‍ട്ടിസ്റ്റ്. നാല്പതോളം നാടകങ്ങളില്‍ അഭിനയിച്ചു. പതിനഞ്ചോളം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. 



Grid View:
Out Of Stock
-25%
Quickview

Appakkunjungalute aakasayath

₹60.00 ₹80.00

Book By Emil Madhavi മരവും പുഴയും ആകാശവും മണ്ണും അന്യമാകുന്ന വർത്തമാനകാലം. അതീവ ശ്രദ്ധയോടെ  പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കാൻ ഉദ്ബോധിപ്പിക്കുന്ന രണ്ടു ലഘു നാടകങ്ങൾ. പുഴമരവും അപ്പക്കൂട്ടങ്ങളും ഈ കൃതിയിൽ ഒന്നു ചേരുന്നു..

Showing 1 to 1 of 1 (1 Pages)