G S Unnikrishnan

G S Unnikrishnan

ജി.എസ്. ഉണ്ണികൃഷ്ണന്‍

കഥാകൃത്ത്, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍.1964ല്‍ തിരുവനന്തപുരത്തെ ചെട്ടിക്കുളങ്ങരയില്‍ ജനനം.ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാര്‍ഷിക ബിരുദവും മാസ്സ് കമ്മ്യൂണിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഹൈദരാബാദിലെ എക്സ്റ്റന്‍ഷന്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വികസനോന്മുഖ പത്രപ്രവര്‍ത്തനത്തില്‍ വിദഗ്ദ്ധ പരിശീലനവും നേടിയിട്ടുണ്ട്. ഇപ്പോള്‍ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസറായി ഇടുക്കിയിലെ കരുണാപുരത്തു ജോലി ചെയ്യുന്നു.

പ്രധാന കൃതികള്‍: സൗരയൂഥം, ബഹിരാകാശ പര്യവേക്ഷണം (തര്‍ജ്ജമ), അന്നവിചാരം മുന്നവിചാരം, നക്ഷത്രങ്ങളില്‍ രാപ്പാര്‍ക്കാം, ബഹിരാകാശത്തേക്കൊരു യാത്ര, കൂണ്‍ - സുവര്‍ണ്ണവിള, അറിവ് അരികത്ത്, നുണയാം ചോക്ലേറ്റ്, ചങ്ങാതി സ്റ്റാമ്പുകള്‍, പറക്കുന്ന പന്ത്, കേരളത്തിലെ ഫലസസ്യങ്ങള്‍, ഭീമന്‍ ഓന്തു മുതല്‍ കങ്കാരു എലി വരെ, ഡിറ്റക്ടീവ് മാലിക്, കേരളത്തിലെ നാട്ടുപൂക്കള്‍, മുരിങ്ങയും പേരയും.

പുരസ്‌കാരങ്ങള്‍: ദേശീയ മാനവ വിഭവ വികസന മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്രസാഹിത്യ അവാര്‍ഡ്, മികച്ച കാര്‍ഷിക പത്രപ്രവര്‍ത്തകനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ കര്‍ഷക ഭാരതി അവാര്‍ഡ്.

വിലാസം: അഞ്ജന, ടി.സി. 25/3178-1, വഞ്ചിയൂര്‍, 

തിരുവനന്തപുരം 35



Grid View:
Irulaattam
Irulaattam
Irulaattam
-15%

Irulaattam

₹179.00 ₹210.00

ജി.എസ്. ഉണ്ണിക്കൃഷ്ണന്‍പച്ച മനുഷ്യരുടെ ചൂടും ചൂരും വ്യഥകളും പ്രമേയമായ നോവലാണ് 'ഇരുളാട്ടം'. അരികുവല്‍ക്കരിക്കപ്പെട്ട നിസ്സഹായരായ ആദിവാസികളുടെ കഠിനമായ ജീവിതവഴികള്‍ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. ഒപ്പം, ജീവിതപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ തീവ്ര ആത്മീയതയ്ക്ക് പുറകെ പോയി അപകടത്തിപ്പെടുന്ന മനുഷ്യരുടെ കഥകളും. ജീവിതത്തിന്‍റെ കാളിമയില്‍ ദിശയറിയാതെ ഇരുളാ..

Ottakangal Paranja Kadha
Ottakangal Paranja Kadha
Out Of Stock
-15%

Ottakangal Paranja Kadha

₹34.00 ₹40.00

Author:GS Unnikrishnan Nairഅനാഥബാല്യങ്ങളുടെ കഥയാണിത്. പട്ടിണിക്കും പീഡനത്തിനും ചൂഷണത്തിനും വിധേയരാകുന്ന ലോകത്തെ നിരവധി കുട്ടികളില്‍ ചിലരാണ് ഇതിലെ കഥാപാത്രങ്ങള്‍. ടെലിവിഷനിലെയും ചിത്രകഥകളിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇവരുടെ യാതനകള്‍ ഇല്ലാതാക്കാന്‍ ആവില്ല. ലോകത്തിലെ ഈ പച്ച യാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടുകാരെ അല്പം അസ്വസ്ഥരാക്കിയേക്കും. പക്ഷേ, പല കാര്‍..

Showing 1 to 2 of 2 (1 Pages)