George Pulikuthiyel
ജോര്‍ജ് പുലികുത്തിയേല്‍
വയനാട് ജില്ലയില്‍ മാനന്തവാടിക്ക് സമീപം വാളേരി ഗ്രാമത്തില്‍ 1952 ഡിസംബര്‍ 15ന് ജനനം. 1981 മുതല്‍ 2004 വരെ കത്തോലിക്കാ സഭയിലെ പുരോഹിതന്‍. നാലു പതിറ്റാണ്ടിലേറെ സാമൂഹ്യ-സാംസ്കാരികരംഗത്ത് സജീവം.
വിദ്യാഭ്യാസം: സാമ്പത്തിക ശാസ്ത്രം, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, ഇംഗ്ലീഷ് സാഹിത്യം, നിയമം, മനുഷ്യാവകാശങ്ങള്‍, ജേര്‍ണലിസം, പേഴ്സനല്‍ മാനേജ്മെന്‍റ് എന്നീ വിഷയങ്ങളില്‍ ബിരുദ-ബിരുaദാനന്തരം. തൃശ്ശൂര്‍ ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍, തൊഴിലുറപ്പ്
പദ്ധതിയുടെ ഓംബുഡ്സ്മാന്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1997-98 കാലത്ത് ബ്രിട്ടീഷ് സ്കോളര്‍ഷിപ്പോടുകൂടി ലണ്ടനില്‍
ഒരു വര്‍ഷം മനുഷ്യാവകാശങ്ങളില്‍ പരിശീലനം നേടി. 2018ല്‍ യു.എന്‍. മനുഷ്യാവകാശ ഹൈക്കമ്മീഷന്‍റെ ക്ഷണം സ്വീകരിച്ച് ജനീവയില്‍ നടത്തപ്പെട്ട മനുഷ്യാവകാശ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. സാമൂഹ്യനീതി, മനുഷ്യാവകാശങ്ങള്‍, തര്‍ക്ക-കലഹ നിവാരണം,
ലിംഗനീതി, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, ബാലനീതി, നിയമ സാക്ഷരത, കസ്റ്റഡി മര്‍ദ്ദനങ്ങള്‍, ആത്മഹത്യാ പ്രതിരോധം, വസ്തുതാ പഠന റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി 1991ല്‍ ജനനീതിയെന്ന സ്ഥാപനം തുടങ്ങി.1991 മുതല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍. ജനനീതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്നും സജീവമായി തുടരുന്നു
Neethi Mukhavum Poimukhavum
നീതി - മുഖവും പൊയ്മുഖവുംജോര്‍ജ് പുലികുത്തിയേല്‍ജനനീതിയുടെ ചരിത്രത്തിന്റെ നാള്‍വഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. വിവിധ കാലങ്ങളില്‍ ജനനീതിയോട് ഒപ്പം ചേര്‍ന്നുനിന്ന അംഗങ്ങളുടെയും സുമനസ്സുകളുടെയും മഹത്തുക്കളുടെയും അന്വേഷണത്തിന്റെയും പങ്കാളിത്തത്തിന്റെ ചരിത്രം.ജനാധിപത്യമൂല്യങ്ങളുടെയും പുതിയ പ്രബുദ്ധാശയങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും രുചിയറിഞ്ഞ മനു..