Gifu Melatoor

Gifu Melatoor

ഗിഫു മേലാറ്റൂര്‍

വള്ളുവനാട് താലൂക്കിലെ മേലാറ്റൂരില്‍ ജനനം. ആര്‍.എം.എച്ച്.എസ്. മേലാറ്റൂര്‍, പി.ടി.എം. ഗവ.  കോളജ് പെരിന്തല്‍മണ്ണ, ഗവ. പോളി അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചരിത്രത്തിലും മലയാള സാഹിത്യത്തിലും പഠനം. ആറാംതരത്തില്‍ നിന്ന് ആദ്യരചന - 'തുരങ്കം' എന്ന ബാലനോവല്‍- എഴുതി. കഥാരചനക്ക് പഠനകാലത്ത് സമ്മാനങ്ങള്‍ ലഭിച്ചു. 'കളിമുറ്റം' എന്ന മിനി മാസികയുടെ പത്രാധിപരായി. റിയാദിലെ 'അല്‍-മുഗ്നി' പബ്ലിക്കേഷനില്‍ ജോലി ചെയ്തു. വിവിധ ആനുകാലികങ്ങളിലായി 44 നോവലുകളും ആയിരത്തോളം കഥകളും സ്‌ക്രിപ്റ്റുകളും വൈജ്ഞാനിക സാഹിത്യ ലേഖനങ്ങളും എഴുതി. ഈ വിഷയങ്ങളില്‍ ഇപ്പോഴും ആനുകാലികങ്ങളില്‍ സജീവം.

കൃതികള്‍: നോവല്‍- വൈഡൂര്യമാളിക, പൂച്ചക്കാളു, സുല്‍ത്താന്റെ സ്വപ്നങ്ങള്‍, റയ്യാന്‍ എന്ന നാവികന്‍, മരതകത്താഴ്‌വരയിലെ രാജ്ഞി, അലിയുടെ സാഹസങ്ങള്‍, മൂന്നുകൊട്ടാരങ്ങള്‍, ബാഗ്ദാദിലെ വ്യാപാരി, ഏഴു നിറങ്ങളുള്ള ചിപ്പി, കന്മദഗിരിയിലെ വിപഞ്ചികള്‍ പാടുന്നു, മൂന്നു നിധികള്‍, മൂന്നാമത്തെ സമ്മാനം, നാഗദ്വീപ്, ജിന്റുമുയലും ചങ്ങാതിമാരും. കഥ- അമ്മൂമ്മയുടെ സമ്മാനം, നല്ല ചങ്ങാതിമാര്‍, സുവര്‍ണ ദ്വീപിലെ പക്ഷി, രണ്ടാമത്തെ ഒട്ടകം, രാഹുലിന്റെ സങ്കീര്‍ത്തനങ്ങള്‍, മത്തങ്ങാപ്പായസം, സച്ചുവിന്റെ വികൃതികള്‍, മണിയനും മുത്തശ്ശിയും, കറുമ്പന്‍ കാക്കയും ചങ്ങാതിമാരും. വൈജ്ഞാനികം- 25 രസതന്ത്ര പ്രതിഭകള്‍, പ്രതിമകള്‍ സ്മാരകങ്ങള്‍, ശാസ്ത്ര-ചരിത്ര കൗതുകങ്ങള്‍, ഉണ്ണികള്‍ക്കൊരുകഥ, നമ്മുടെ സ്വാതന്ത്ര്യസമരകഥ, ജന്തുജന്യാസുഖങ്ങള്‍, ജന്തുലോക കൗതുകങ്ങള്‍, പക്ഷിലോകം കൗതുകലോകം, വാക്കുകള്‍ ഭാഷകള്‍, നമുക്കു വായിക്കാം, പക്ഷികളെ നിരീക്ഷിക്കാം അടുത്തറിയാം, കളികള്‍ കഥകള്‍, ക്ലിന്റു മുതല്‍ ശങ്കര്‍ വരെ, മരങ്ങള്‍ കണ്ടല്‍ക്കാടുകള്‍, അരുതരുതു യുദ്ധങ്ങള്‍, ഐക്യരാഷ്ട്രസഭ- രാജ്യങ്ങള്‍ ഒന്നിക്കുന്ന വേദി, പാല്‍പോലെ തപാല്‍.

വിലാസം- മേലേടത്ത്, മേലാറ്റൂര്‍ പി.ഒ 679326, മലപ്പുറം. ഫോണ്‍: 9946427601, Email: giffumltr@gmail.com



Grid View:
Out Of Stock
-25%
Quickview

July Nakshathrangal : Keshavadev muthal Cartoonist Shankar vare

₹94.00 ₹125.00

Book by Gifu Melatoor ,  സ്കൂൾ പാഠ്യപദ്ദതികളിൽ പ്രൊജെക്ടുകൾക്കും അസ്സൈൻമെൻറുകൾക്കും ഉപയോഗപ്രദമാകുന്ന കൃതി. ജൂലൈ മാസവുമായി ബന്ധപ്പട്ട മഹദ് വ്യക്തികളായ പി. കെശവദേവ്‌, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ, കാർട്ടൂണിസ്റ്റ് ശങ്കർ, കണ്ടത്തിൽ വറുഗീസ് മാപ്പിള, ജോൺ ഡാൽട്ടൻ, ഗ്രിഗർ മെൻഡൽ തുടങ്ങിയ ശാസ്ത്ര സാമൂഹിക സാംസ്കാരികരംഗത്തെ പ്രഗദ്ഭരുടെ ജീവചരിത്ര..

Out Of Stock
-24%
Quickview

Nadhikalude Katha

₹68.00 ₹90.00

Book by Gifu Melatoor കേരളീയ ജൈവസംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ നദികളുടെ പങ്ക് വളരെ വലുതാണ്. നമ്മുടെ 44 നദികളെക്കുറിച്ചും പോഷകനദികളെക്കുറിച്ചും അവയുടെ ഉത്ഭവവും ഒഴുക്കും നന്മകളും മറ്റെല്ലാ അടിസ്ഥാനവിവരങ്ങളും പരാമര്‍ശിക്കുന്ന ഒരു പുസ്തകമാണിത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിസ്ഥിതിസ്‌നേഹികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും വളരെ സഹ..

-25%
Quickview

Gindamaniyum Kuranganmarum

₹83.00 ₹110.00

Book by Gifu melatoor  ,   നാടോടികഥകളുടെ ഈണവും താളവുമായി ഗിഫു മേലാറ്റൂര്‍ തയ്യാറാക്കിയ കുറെ ഗിണ്ടാമണ്ടികഥകള്‍ . കുട്ടികള്‍ക്ക് ഒരു ഹൃദ്യമായ വായനാ വിരുന്ന് ...

Showing 1 to 3 of 3 (1 Pages)