Gopi Mampulli

Gopi Mampulli

ഗോപി മാമ്പുള്ളി

1945 ഡിസംബര്‍ 15ന് തൃശ്ശൂര്‍ ജില്ലയിലെ കണ്ടശ്ശാംകടവ് മാമ്പുള്ളി ദേശത്ത് കണ്ടന്‍ ചിറയത്ത് ശങ്കുവിന്റേയും ചേര്‍ത്തേടത്ത് കുഞ്ഞികൃഷ്ണയുടേയും മകനായി ജനനം. കാരമുക്ക് എസ്.എന്‍.ജി.എസ്., കണ്ടശ്ശാംകടവ് ഗവ. ഹൈസ്‌കൂള്‍, മണലൂര്‍ ഗവ: ഹൈസ്‌കൂള്‍, പാവറട്ടി സംസ്‌കൃത കോളേജ് എന്നീ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം. കഞ്ചിക്കോട് ഗവ. ഹൈസ്‌കൂള്‍, തളിക്കുളം എസ്.എന്‍.വി.യു.പി. സ്‌കൂള്‍, തൃശ്ശൂര്‍ കമ്പയിന്റ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. 2001ല്‍ തളിക്കുളം സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തു. അധ്യാപകന്‍, കഥാകൃത്ത്, നോവലിസ്റ്റ്, സാമൂഹ്യപ്രവര്‍ത്തകന്‍, സഹകാരി സംഘടനാ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

കൃതികള്‍: രമണി, ദാഹാഗ്നി (നോവല്‍), വിചിത്രം, കാഴ്ചകള്‍, പ്രതിഭാസം (കഥകള്‍), നിറമുള്ള സ്വരങ്ങള്‍ (ഓര്‍മ്മക്കുറിപ്പുകള്‍), നദിയവളെപ്പോഴും  (കവിതകള്‍), ദേശപ്പെരുമയുടെ സൂര്യമുഖങ്ങള്‍ (ജീവചരിത്രം). രമണി എന്ന നോവലിന് 'മാനവി' പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ വിശ്രമജീവിതം.  പറങ്ങനാട്ട് ശങ്കരന്‍ വൈദ്യരുടേയും 

സി.കെ. ഭവാനിയുടേയും മകള്‍ രത്‌നാഭായ് ആണ് ഭാര്യ. 

മക്കള്‍: രാഗന്‍ അഭിരാജ്. മരുമക്കള്‍: ശാന്തിനി, നാജു. 

പേരമക്കള്‍: ആര്‍ദ്ര, പാര്‍വ്വതി, ഭദ്ര, ഋഷികേശ്.

വിലാസം: ഗോപി മാമ്പുള്ളി, രാഗ വിലാസ്, 

പി.ഒ. കണ്ടശ്ശാംകടവ്, തൃശ്ശൂര്‍ - 680 613

ഫോണ്‍:  9048561464



Grid View:
Out Of Stock
-15%
Quickview

Guruprabhavam

₹72.00 ₹85.00

Book by Gopi Mampulliകാലത്തിനതീതമായ ജന്മപ്രഭാവമാണ് ഗുരുദേവന്റെ ജീവിതവും സന്ദേശങ്ങളും. അവ ലോകത്തിനു മുഴുവൻ പ്രഭ ചൊരിഞ്ഞു ഇന്നും വിളങ്ങുന്നു. ശ്രീനാരായണ ഗുരുദേവന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്ന ഒരു ഗ്രന്ഥം." ലോകത്തിലെ എല്ലാ വിപ്ലവങ്ങളുടെയും പിന്നിൽ സമത്വദാഹം എന്ന ചാലകശക്തിയുണ്ട് "എന്ന നിരീക്ഷണം ഇത്തരമൊരു കൃതിയിൽ തുലോം നിർണ്ണായകമായി തോന്നുന്നു. പ്രസിദ..

Showing 1 to 1 of 1 (1 Pages)