Gopikrishnan Kottoor

Gopikrishnan Kottoor

ഗോപികൃഷ്ണന്‍ കോട്ടൂര്‍
തിരുവനന്തപുരത്ത് ജനനം അച്ഛന്‍: രാഘവപ്പണിക്കര്‍ അമ്മ: ദേവി അമ്മ ഗോപികൃഷ്ണന്‍ കോട്ടൂര്‍ ഇന്ത്യന്‍ ഇംഗ്ലീഷ്  കവിതാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട  കവിയാണ്.  ബെസ്റ്റ് ഏഷ്യന്‍ പോയട്രി 2021, ഇയര്‍ ബുക്ക് ഓഫ്  ഇന്ത്യന്‍ പോയട്രി 2020 & 2021, വേള്‍ഡ് ആന്തോളജി
ഓഫ് പോയട്രി, വേര്‍സ് (സീയാറ്റില്‍, യു.എസ്.എ.), സെവെന്‍റി ഫൈവ് ഇയേര്‍സ് ഓഫ് ഇന്ത്യന്‍ പോയട്രി  ഇന്‍ ഇംഗ്ലീഷ്,  ബ്ലഡ്ആക്സ് ബുക്ക് ഓഫ് ഇന്ത്യന്‍  പോയട്രി ഇന്‍ ഇംഗ്ലീഷ്, ദി ഗോള്‍ഡന്‍ ജൂബിലി ആന്തോളജി  ഓഫ് ഇന്ത്യന്‍ പോയട്രി ഇന്‍ ഇംഗ്ലീഷ് എന്നീ സമാഹാരങ്ങളില്‍
അദ്ദേഹത്തിന്‍റെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അഖിലേന്ത്യാ പോയട്രി സൊസൈറ്റി ബ്രിട്ടീഷ് കൗണ്‍സില്‍  നടത്തിയ കവിതാ മത്സരങ്ങളില്‍ പല വര്‍ഷങ്ങളില്‍ ഫസ്റ്റ് പ്രൈസ്, സ്പെഷ്യല്‍ ജൂറി പ്രൈസ്, സെക്കന്‍റ് പ്രൈസ്, കമന്‍റെഷന്‍സ്  എന്നിവ നേടിയതു കൂടാതെ, വിങ്വേര്‍ഡ് ഇന്‍റര്‍നാഷണല്‍  പോയട്രി പ്രൈസ്, ചണ്ഡീഗഢ് ലിറ്റററി സൊസൈറ്റി പോയട്രി പ്രൈസ് എന്നിവയും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.  അക്യൂമെന്‍ (യു.കെ.), ഏരിയല്‍ (യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗരി, കാനഡ), പ്ലാസ (ജപ്പാന്‍), ഇന്ത്യന്‍ ലിറ്ററേച്ചര്‍ (കേന്ദ്ര സാഹിത്യ  അക്കാദമി), ദി ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ എന്നിങ്ങനെ  ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും നിരവധി പ്രസിദ്ധീകരണ ങ്ങളില്‍ അദ്ദേഹത്തിന്‍റെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഗോപികൃഷ്ണന്‍ കോട്ടൂരിന്‍റെ 'ഫാദര്‍ വേക്ക്സ് ഇന്‍ പാസിംഗ്'
എന്ന കവിതാസമാഹാരം ഓഗ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി (ജര്‍മ്മനി) റെസിഡെന്‍സി നേടി ജര്‍മ്മന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. 2000ല്‍ അമേരിക്കയിലെ  സൗത്ത് വെസ്റ്റ് ടെക്സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍  കവിതയില്‍ ഉപരിപഠനത്തിനായി  ഗോപികൃഷ്ണന്‍  കോട്ടൂര്‍  തെരഞ്ഞെടുക്കപ്പെട്ടു.  ഇംഗ്ലീഷില്‍ പതിനെട്ട് കവിതാസമാഹാരങ്ങള്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദി പെയിന്‍റര്‍ ഓഫ് ഈവ്നിങ്സ്,  വൃന്ദാവന്‍ ദി കളേര്‍ഡ് യോക്ക് ഓഫ് ലവ്,  റിഫ്ലക്ഷന്‍സ്  ഇന്‍ സിലോവെറ്റ് The Painter of Evenings, Krishna and Other Poems, A Bridge Over Karma, Hill House, Chilanka, Presumed Guilty, The Mask of Death ( The Final Days of John Keats), A Woman in Flames, United Supreme Sovereign Socialist Banana Empire എന്നിവ  ശ്രദ്ധിക്കപ്പെട്ട കൃതികളാണ്.  ചങ്ങമ്പുഴയുടെ  'രമണന്‍ 'ഇംഗ്ലീഷിലേക്ക് അദ്ദേഹം  തര്‍ജ്ജമ  ചെയ്തിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍  സജീവമായിരുന്ന 'പോയട്രി  ചെയിന്‍' എന്ന കവിതാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം. 2022ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ദേവസഹായത്തെ  കുറിച്ച് 'യേശുമുത്ത് ' എന്ന നാടകീയാഖ്യാനം അദ്ദേഹം  രചിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്‍റെ 'എ ബ്രിഡ്ജ് ഓവര്‍ കര്‍മ്മ'  എന്ന ഇംഗ്ലീഷ് നോവല്‍ 'കര്‍മ്മസേതു' എന്ന പേരില്‍  മൂസ്സാക്കുട്ടി തര്‍ജ്ജമ ചെയ്ത് കലാകൗമുദിയില്‍  ഖണ്ഡശഃ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഇംഗ്ലീഷ് കവിതാരംഗത്തെ അദ്ദേഹത്തിന്‍റെ സംഭാവനകള്‍  കണക്കിലെടുത്ത് വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്സ് & കള്‍ച്ചര്‍, കാലിഫോര്‍ണിയ (യു.എസ്.എ.)   ഡി.ലിറ്റ് നല്‍കി ആദരിക്കുകയുണ്ടായി.   'ഭ്രമം' എന്ന കൃതിയിലെ ചില കവിതകള്‍ കലാകൗമുദിയിലും  ശ്രീ. കെ. ജയകുമാര്‍ എഡിറ്റര്‍ ആയിട്ടുള്ള ഓണ്‍ലൈന്‍  പ്രസിദ്ധീകരണമായ 'കേരള കവിത'യിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയ റിസര്‍വ് ബാങ്കില്‍ നിന്ന് അദ്ദേഹം  ജനറല്‍ മാനേജര്‍ ആയി വിരമിച്ചു.
ഭാര്യ: രാധിക നായര്‍
മക്കള്‍: അമൃത, നിത്യ, പരിക്ഷിത്, അദിത്.
വിലാസം: S V Vilas, Vijaya Krishna, SVV- SRV 11,
Old Post Office Road, 6th House Right side,
Nalanchira,Trivandrum- 695015
Mob: 9567424832
Email: gopikottoor@gmail.com
Website : gopikottoor.blogspot.com


Grid View:
-25%
Quickview

Bhramam

₹75.00 ₹100.00

ഭ്രമം ഗോപികൃഷ്ണൻ കോട്ടൂർ സമകാലത്തിന്റെ അസ്വസ്ഥതകളും വ്യക്തിജീവിതത്തിന്റെ ഉൾപ്പിരിവുകളും നിറഞ്ഞ കവിതാസമാഹാരം. പെണ്ണിന്റെ അസ്തിത്വവും മഴയുടെ വേദനയും കുരിശിന്റെ പിറകിലുള്ള കാഴ്ചകളും ഈ കവിയുടെ ഉൾത്തീയാണ്. കൊല്ലുന്ന ഈ ലോകത്തേക്ക് നിശ്ശബ്ദമായി നോക്കിനിൽക്കുന്ന മനുഷ്യന്റെ വ്യഥകൾ. തുറമുഖത്തെ വെളിച്ചങ്ങൾ, തെരുവിലെ പൂക്കൾ, ജനാലയിൽ കൂടി ഒഴുകുന്ന വെള..

Showing 1 to 1 of 1 (1 Pages)