Hariet Beecher Stove

Hariet Beecher Stove

ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവ്

അമേരിക്കന്‍ ഗ്രന്ഥകാരി, മനുഷ്യാവകാശ പ്രവര്‍ത്തക.ഒരു മതപ്രബോധകനായിരുന്ന ലൈമാന്‍ ബീച്ചറുടെ 

പുത്രിയായി 1811ല്‍ ലിച്ച്ഫീല്‍ഡില്‍ ജനിച്ചു. 1836ല്‍ അവരെ വിവാഹം കഴിച്ച  കാല്‍വിന്‍ എല്ലിസ് സ്റ്റോവ് ഒരു തിയോളജിക്കല്‍ സെമിനാരിയില്‍ പ്രൊഫസറായിരുന്നു. സാരോപദേശകഥകളും മതസംബന്ധമായ ലേഖനങ്ങളും എഴുതി.  അങ്ക്ള്‍ ടോംസ് കാബിന്‍ എന്ന കൃതിയിലൂടെയാണ് ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവ് വിശ്വപ്രസിദ്ധി നേടിയത്. 

ഡ്രെഡ്: എ ടെയില്‍ ഓഫ് ദ ഗ്രേറ്റ് ഡിസ്മല്‍ സ്വാംപ്, ദ മിനിസ്റ്റര്‍സ് വൂയിങ്, ദ പേള്‍ ഓഫ് ഓറ്‌സ് അയലന്റ്,  

ഓള്‍ഡ് ടൗണ്‍ ഫയര്‍ സൈഡ് സ്റ്റോറീസ്, പൊജാന്റിക് പീപ്പിള്‍ എന്നിവയാണ് മറ്റു മുഖ്യകൃതികള്‍. 1896ല്‍ അവരുടെ 

കൃതികളുടെ ഒരു സമ്പൂര്‍ണ സമാഹാരം 16 വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1896ല്‍, 85-ാം വയസ്സില്‍ അന്തരിച്ചു.



Grid View:
-15%
Quickview

Uncle Toms Cabin

₹374.00 ₹440.00

ഹാരിയറ്റ് ബീച്ചർ സ്റ്റോവ്‌വിശ്വസാഹിത്യത്തിലെ അനശ്വരകൃതികളിലൊന്നാണ് അങ്ക്ൾ ടോംസ് കാബിൻ. അടിമത്ത വ്യവസ്ഥയ്‌ക്കെതിരെ ലോകമനഃസാക്ഷിയെ തട്ടിയുണർത്തിയ കൃതിയാണിത്. അങ്ക്ൾ ടോംസ് എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കൻ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും വികാരതീവ്രവും സ്‌തോഭജനകവുമായ ശൈലിയിൽ അനാവരണം ചെയ്ത ഈ കൃതി അമേരിക്കൻ ഐക്യനാടുകള..

Showing 1 to 1 of 1 (1 Pages)