Hima Sarah Jacob
ഹിമ സാറ ജേക്കബ്
ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയില്‍ ജനനം. പിതാവ്: മേല്‍പാടം തോട്ടുമാലില്‍ അഡ്വ. ജേക്കബ് ടി. കോശി. മാതാവ്: പൊന്നമ്മ ജേക്കബ്.
വിദ്യാഭ്യാസം: ബിരുദാനന്തര ബിരുദം-ഇംഗ്ലീഷ് സാഹിത്യം, കമ്മ്യൂണിക്കേഷന്‍
& ജേണലിസം.
പുരസ്‌കാരങ്ങള്‍: വനിത ചെറുകഥ, മലയാള മനോരമ ചെറുകഥ, കാവ് പരിസ്ഥിതി സംസ്ഥാന സമിതി ചെറുകഥ.
സ്‌കൂള്‍ കോളേജ് പഠനകാലത്ത് ക്ലാസിക്കല്‍ നൃത്തത്തില്‍ സംസ്ഥാന യുവജനോത്സവം യൂണിവേഴ്‌സിറ്റി ജേതാവ്. ആലപ്പുഴ ജില്ല വനിത ക്രിക്കറ്റ് ടീം അംഗമായിരുന്നു.
ഭര്‍ത്താവ്: തിരുവല്ല കണ്ണോത്ത് റോയ് ഏബ്രഹാം മക്കള്‍: റീവ്, റിയാന്‍
ദുബായിയില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് ടീം ലീഡ് ആയി
ജോലി.
Mazhappakshi
മഴപ്പക്ഷിby ഹിമ സാറ ജേക്കബ് സ്‌നേഹത്തിന്റെ നനുത്ത നൂലില്‍ കോര്‍ത്ത ജീവിതഗന്ധിയായ കഥകളാണ് മഴപ്പക്ഷി. പരിചിതമെന്ന് തോന്നിപ്പിക്കുന്ന കഥാവഴികളിലൂടെ തങ്ങളിടങ്ങളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന ആഖ്യാനരീതി. അമ്മയൊഴിഞ്ഞ കൂട്ടില്‍ തനിച്ചായിപ്പോയ കുഞ്ഞിന് അന്ന് വേണ്ടതൊരു താരാട്ട് പാട്ടായിരുന്നു. ഒരേ പൊക്കിള്‍ക്കൊടിയില്..