Ismail Meladi
ഇസ്മയില്‍ മേലടി
വിവര്‍ത്തകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശി.
വിദ്യാഭ്യാസം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ നിന്ന് അറബി ഭാഷയില്‍ എം എ, എം ഫില്‍, ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. കഴിഞ്ഞ 35 വര്‍ഷത്തിലധികമായി പത്രപ്രവര്‍ത്തകന്‍. ഡല്‍ഹിയില്‍ മാധ്യമം, മംഗളം പത്രങ്ങളിലും ഷാര്‍ജയില്‍
ഗള്‍ഫ് ടുഡേ ഇംഗ്ലീഷ് പത്രത്തിലും പ്രവര്‍ത്തിച്ചു. ഖത്തറില്‍ റാസ് ഗ്യാസ് കമ്പനിയിലെ മീഡിയ റിലേഷന്‍സ് ഓഫീസറായും ജോലി നോക്കി. ഇപ്പോള്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ ഇംഗ്ലീഷ് മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്നു.
പുസ്തകങ്ങള്‍: ദില്ലി, ചിന്തേരിട്ട കാലം,The Migrant Sandstones,, ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍, പുലം പെയര്‍ മണല്‍ തുകല്‍കള്‍ (തമിഴ്) ഇംഗ്ലീഷ്, ഹിന്ദി, അറബിക്, പേര്‍ഷ്യന്‍, തമിഴ് ഭാഷകളിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരസ്കാരങ്ങള്‍: പാം അക്ഷരമുദ്ര പുരസ്കാരം (2019), യു.എ.ഇ. എക്സ്ചേഞ്ച് ചിരന്തന സാഹിത്യ പുരസ്കാരം (2018), ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവാസി സാഹിത്യ പുരസ്കാരം (2017), അറേബ്യഅബാന്‍ അക്ഷരശ്രീ പുരസ്കാരം (2007), സഹൃദയ പടിയത്ത് കവിതാ പുരസ്കാരം (2004)
Varthakal Ormikkanullathalla
Book By Ismail Meladi ഇസ്മയില്‍ മേലടിതന്‍റെ വൈകാരിക സത്തയെ ലോകാവസ്ഥയുമായി ഇണക്കാന്‍ ഒരാള്‍ കണ്ടെത്തുന്ന ഏറ്റവും സാന്ദ്രമായ ഉപായമാവണം കവിത. വെറുതെ കുത്തിവരച്ചു കേടാക്കിയ കടലാസ് എന്ന് പുറമെ നില്‍ക്കുന്ന ഒരാളിന് തോന്നാം. എന്നാല്‍ അയാള്‍ക്കത് എത്ര കുത്തിവരച്ചിട്ടും നേരെയാകാത്ത സ്വന്തം ജീവിതം തന്നെയാണ്. ആ കുത്തിവര അവസാനിക്കുന്ന ഒന്നല്ല. ജീവിതത്തെ ..