Jalaluddin Rumi

ജലാലുദ്ദീന്‍ റൂമി
വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്‍റെ ആത്മാവറിഞ്ഞ അപൂര്‍വം ജ്ഞാനികളില്‍ ഒരാളുമാണ് മൗലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമി (1207-73). പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും സൂഫി സന്ന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ബാല്‍ഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിതത്തിന്‍റെ ഏറിയ പങ്കും ഇന്നത്തെ തുര്‍ക്കിയിലെ കോന്യയില്‍ അതായത് പഴയ റോമ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാല്‍ റൂമി എന്ന വിശേഷണ നാമത്തില്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്‍റെ കവിതകളും അദ്ധ്യാപനങ്ങളും ലോകഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.ആത്മീയ ഈരടികള്‍ എന്നറിയപ്പെടുന്ന മസ്നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്‍റെ രചനകളില്‍ ഏറ്റവും പ്രശസ്തമായത്. സൂഫിസത്തിലും വിശ്വസ്നേഹത്തിലും ഊന്നിയതാണ് അദ്ദേഹത്തിന്‍റെ രചനകള്‍.
Anaswara Pranayageethakangal-അനശ്വരപ്രണയഗീതകങ്ങള്‍
അനശ്വരപ്രണയഗീതകങ്ങള്‍ജലാലുദ്ദീന്‍ റൂമിഅഗാധമായ ആത്മീയ ഉള്‍ക്കാഴ്ചയുടെ പ്രണയഗീതകങ്ങള്‍. ദൈവീകതയും സത്യാന്വേഷണവും പ്രണയവും നഷ്ടവും ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളാല്‍ ഇഴചേരുന്ന വികാരാധീന കവിതകള്‍. മനുഷ്യാനുഭവത്തിന്‍റെ സംഘര്‍ഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ പ്രകൃതിയില്‍നിന്നും ജീവിതത്തില്‍നിന്നും സാമൂഹ്യബോധത്തില്‍നിന്നും കണ്ടെടുത്തവയാണ്. ആത്മീയദര്‍ശനങ്ങ..