Jayamohan

ജയമോഹന്‍
1962 ഏപ്രില്‍ 22ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവാരമ്പില്‍ ജനനം.
അച്ഛന്‍: എസ്. ബാഹുലേയന്‍ പിള്ള. അമ്മ: ബി. വിശാലാക്ഷി അമ്മ.
തമിഴിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളില്‍ ഭൂരിഭാഗവും തമിഴിലാണ്.
ഒമ്പത് നോവലുകള്‍, പത്ത് വാല്യങ്ങളിലുള്ള ചെറുകഥകള്‍/നാടകങ്ങള്‍, പതിമ്മൂന്ന് സാഹിത്യ വിമര്‍ശനങ്ങള്‍, എഴുത്തുകാരുടെ
അഞ്ച് ജീവചരിത്രങ്ങള്‍, ഇന്ത്യന്‍, പാശ്ചാത്യ സാഹിത്യങ്ങളെക്കുറിച്ചുള്ള ആറ് ആമുഖങ്ങള്‍, ഹിന്ദു, ക്രിസ്ത്യന്‍ തത്ത്വചിന്തയെക്കുറിച്ചുള്ള മൂന്ന് വാല്യങ്ങള്‍, മറ്റ് നിരവധി വിവര്‍ത്തനങ്ങളും സമാഹാരങ്ങളും ജയമോഹന്റെ കൃതികളില്‍
ഉള്‍െപ്പടുന്നു. മലയാളം, തമിഴ് സിനിമകള്‍ക്കായി അദ്ദേഹം തിരക്കഥകളും എഴുതിയിട്ടുണ്ട്.
Nooru Simhasanangal-നൂറു സിംഹാസനങ്ങള്‍
നൂറു സിംഹാസനങ്ങള്‍ ജയമോഹന്‍ജാതീയമായ വേര്‍തിരിവുകളുടെ കഥ. അയിത്തത്തിന്റെ പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ജീവിക്കുന്ന നായാടി എന്ന വിഭാഗത്തെ നായാടുന്ന പീഡനങ്ങളുടെയും യാതനകളുടെയും കഥ. ആ സമുദായത്തില്‍നിന്നും പഠിച്ചുയര്‍ന്ന് ഐഎഎസ് ഓഫീസറായി മാറിയിട്ടും തന്നെ വിടാതെ പിന്തുടര്‍ന്ന ജാതീയമായ&nbs..