Jayaram Vazhoor
ജയറാം വാഴൂര്‍
തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിനടുത്ത് പടിഞ്ഞാറേ വെമ്പല്ലൂരില്‍, വാഴൂര്‍ ശങ്കര നാരായണന്റെയും കോമളവല്ലി ടീച്ചറുടെയും മകന്‍. വിദ്യാഭ്യാസം: പനങ്ങാട് ഹൈസ്‌കൂള്‍, അസ്മാബി കോളേജ്, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, കാര്‍ഷിക സര്‍വ്വകലാശാലയിലെ ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജ്.മലപ്പുറം ജില്ലയില്‍ കൃഷി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഓഫീസറായി ബാങ്കിങ്ങിലേക്ക് വഴിമാറി. ഉത്തര്‍പ്രദേശിലെ ബാവലി ശാഖയടക്കം വിവിധ ശാഖകളില്‍ ശാഖാ മാനേജരായി ജോലി ചെയ്തു.നാലു വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ ലീഡ് ഡിസ്ട്രിക്റ്റ് ചീഫ് മാനേജരായി സേവനം അനുഷ്ഠിച്ചു. അസിസ്റ്റന്റ് ജനറല്‍ മാനേജരായി 2016 നവംബറില്‍ ബാങ്കില്‍ നിന്ന് സ്വയം വിരമിച്ച് കൃഷിയിലും കവിതാരചനയിലും ലളിതഗാന രചനയിലും സജീവമായി. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കൃഷി, പരിസ്ഥിതി വിഷയമാക്കിയുള്ള കവിതകളിലൂടെ ശ്രദ്ധേയനായി. തൃശൂരിലെ അയ്യന്തോളില്‍ സ്ഥിരതാമസം.
ഭാര്യ: നിമ്മി. മക്കള്‍: ശ്രുതി, ശങ്കര്‍.
വിലാസം: വാഴൂര്‍ ഹൗസ്,
സിവില്‍ ലെയിന്‍ റോഡ്, തൃശൂര്‍ - 3
Mannillamuttathe Ottamaram
മണ്ണില്ലാമുറ്റത്തെ ഒറ്റമരം ജയറാം വാഴൂർ ജയറാമിന്റെ കവിതയ്ക്ക് പച്ചനിറമാണ്. പച്ച, പ്രകൃതിയുടെ നിറം. പകുതി വായിച്ചാൽ പേജു മറിക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാകരുത് തന്റെ കവിതയെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. ഭാവഭദ്രതയിൽ നിറന്ന, സമ്പന്നമായ ഭാഷയും ജീവിതത്തിലെ സമ്പന്നമായ അനുഭവമേഖലയെ തൊട്ടുനിൽക്കുന്ന തൂമകലർന്ന ഒരു താളക്രമവും സമന്വയിച്ചുണ..
Mukhamarakkaalam
Book by Jayaram Vazhoor സഹനനിര്‍ഭരമായ സമകാലത്തിന്‍റെ ആലോചനാമൃതമായ കവിതകള്‍. നര്‍മ്മവും യാഥാര്‍ത്ഥ്യവും ഭാവനയും കലര്‍ന്ന എഴുത്ത്. അകലം, കടന്നുപോയാലും മറക്കില്ലീക്കാലം, പടക്കമില്ലാവിഷു, ഇതാ ഞാന്‍ വീട്ടിലുണ്ട് തുടങ്ങിയ കവിതകള്‍ കൊറോണക്കാലത്തിന്‍റെ സാക്ഷ്യപത്രങ്ങളാണ്. "ഇത് നിരാശയുടെ ഗീതങ്ങളല്ല. പൊരുതി മുന്നേറുന്നതിന്‍റെ പ്രതീക്ഷകളാണ്, പ്രകൃതിയിലേക്ക് ആ..
Puthumozhippacha
Book By Jayaram Vazhoor പച്ചപ്പിന്‍റെ പുതിയ മൊഴികളും വഴികളും കൊണ്ട്അനിതരസാധാരണമായ വഴക്കത്തോടെ കവിതയെസമീപിക്കുന്ന എഴുത്ത്. ലാളിത്യവും ആഖ്യാനമാധുര്യവുംകൊണ്ട് ശക്തമായ കാവ്യസമാഹാരം.ഈ കാലത്തിന്‍റെ പാരിസ്ഥിതിക വിഷയങ്ങളെ ഇത്രയുംസര്‍ഗ്ഗാത്മകമായ ജാഗ്രതയും ഓര്‍മ്മപ്പെടുത്തലുമായിആവിഷ്കരിക്കുന്നു എന്നതാണ് ജയറാം വാഴൂരിന്‍റെ കവിതയെവ്യത്യസ്തമാക്കുന്നത്. ദുരയും അഹ..