Joicy

Joicy

ജോയ്സി
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍  തീക്കോയി എന്ന ഗ്രാമത്തില്‍ ഒരു കര്‍ഷക  കുടുംബത്തില്‍ ജനനം. 1981 മുതല്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങി. 1983-ലെ കുങ്കുമം നോവല്‍ അവാര്‍ഡ്, '84-ലെ മംഗളം  നോവല്‍ അവാര്‍ഡ്, '85-ലെ മനോരാജ്യം നോവല്‍ അവാര്‍ഡ്,  '88-ലെ കാനം മെമ്മോറിയര്‍ നോവല്‍ അവാര്‍ഡ്,  '95-ലെ നാന മിനിസ്ക്രീന്‍ തിരക്കഥ അവാര്‍ഡ്  തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എണ്‍പതില്‍പരം നോവലുകള്‍.  ആറ് നോവലുകള്‍ സിനിമയായിട്ടുണ്ട്.  മോഹപ്പക്ഷികള്‍, തപസ്യ എന്നിവ ടി.വി. സീരിയലുകളുമായി.
കൃതികള്‍: ജാലകക്കിളി, മനയ്ക്കലെ തത്ത, സംഘഗാനം,  മോഹപ്പക്ഷികള്‍, സൂര്യഗ്രഹണം, നൂപുരം, സ്നേഹം നിറഞ്ഞ വയലേലകള്‍, സുഖവാസമന്ദിരം, ഈ നദിക്കരയില്‍,  മൊബൈല്‍ റ്റു മൊബൈല്‍, ധ്രുവനക്ഷത്രം, കാണാപ്പൊന്ന്, അസുരന്‍, ഓമനത്തിങ്കള്‍ പക്ഷി, പ്രേമസങ്കീര്‍ത്തനം,  ചക്രവാകം, ഋതുശാന്തി, ഒരിതള്‍ പൂവ്,  കഥ ഇതുവരെ, ഭാര്യ തുടങ്ങിയ ധാരാളം  നോവലുകളുടെ രചയിതാവ്.
ജനപ്രിയസാഹിത്യരംഗത്ത് സജീവം. 1991 മുതല്‍ മനോരമ ആഴ്ചപ്പതിപ്പിന്‍റെ  പത്രാധിപസമിതിയില്‍ ജോലി

Email: csemmanuel009@gmail.com


Grid View:
-15%
Quickview

Desadanappakshikal

₹451.00 ₹530.00

ദേശാടനപ്പക്ഷികൾ  ജോയ്‌സി പകര്‍ന്നാട്ടങ്ങള്‍ പലതുള്ളൊരു പെണ്‍കാലത്തിലേക്കാണ് ദേശാടനപ്പക്ഷികള്‍ പറന്നടുക്കുന്നത്. അടിച്ചമര്‍ത്തലുകളും കപടവേഷങ്ങളും തിരിച്ചറിഞ്ഞ് തന്നിടം തേടുന്ന പെണ്‍പക്ഷിക്ക് കൂടൊരുക്കുന്ന ചിലര്‍, അവളെ വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ കാണാച്ചരടില്‍ ബന്ധിച്ച് നിശ്ശബ്ദയാക്കുന്ന മറ്റു ചിലര്‍. സാമ്പത്തിക മേല്‍ക്കോയ്മയുടെ അധികാരസൂ..

-15%
Quickview

Akasachillakal

₹451.00 ₹530.00

ആകാശച്ചില്ലകള്‍ജോയ്സികാലം ചില പരിണാമങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അത് വ്യക്തിജീവിതത്തിലായാലും സമൂഹത്തിലായാലും. ഇതിന്റെ സാക്ഷ്യപ്പെടുത്തലാണ് ആകാശച്ചില്ലകൾ. ദേശാടനപ്പക്ഷികളിൽനിന്ന് ജീവിതം ഗതിമാറിയൊഴുകിയ പവിത്രയും ജിബിയയും കഠിനകാലങ്ങളെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കുന്ന അപൂർവ്വ കാഴ്ച. പരിചരണ ലോകത്തിലെ അകക്കാഴ്ചകളും, പുരുഷമേധാവിത്വ പ്രവണതകൾക്കു നേരെയുള്ള ..

Showing 1 to 2 of 2 (1 Pages)