Joseph Rokkey Palackal

Joseph Rokkey Palackal
ഇരിങ്ങാലക്കുട കടുപ്പിശ്ശേരിയില്‍ റോക്കി ജോസഫ് പാലക്കലിന്‍റെയും മേരി റോക്കിയുടെയും മകനായി 1954 ഏപ്രില്‍ 16ന് ജനനം. 
കടുപ്പിശ്ശേരി, അവിട്ടത്തൂര്‍, വലപ്പാട് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തൃശൂര്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്ന് കെ.ജി.ടി ഡിപ്ലോമ ഫസ്റ്റ്ക്ളാസ്സില്‍ പാസ്സായി. എം.പി.ദേവസ്സി മാസ്റ്റര്‍, ഫാദര്‍ പോള്‍ ചാഴൂര്‍, നാരായണന്‍ മാസ്റ്റര്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. ചിത്രകലയിലെന്നപോലെ ശില്പകലയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. രാഷ്ട്രപതി ഭവന്‍, വൈറ്റ് ഹൗസ്, രാജ്ഭവന്‍, ശ്രീ ചിത്രാ ആര്‍ട്ട് ഗാലറി, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളില്‍ സ്വദേശത്തും വിദേശത്തുമായി 
അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം രാജ്ഭവനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന 'v>
"Lady with lamp'' എന്ന തന്‍റെ ചിത്രം കണ്ട് ചിത്രകാരനായ പാലക്കലിനെ ക്ഷണിച്ചു വരുത്തി അനുമോദിച്ച് സമ്മാനം കൊടുത്തു. കേരള ഗവര്‍ണ്ണര്‍മാര്‍ക്കുവേണ്ടി വളരെക്കാലം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. തുടര്‍ന്ന് ഗവര്‍ണ്ണര്‍മാരുടെ ചിത്രകാരന്‍ എന്നറിയപ്പെട്ടു. അദ്ദേഹത്തിന്‍റെ 'ആനന്ദനടനം' എന്ന ശില്പം ഒറ്റ ഈട്ടിത്തടിയില്‍ 14 അടി വലിപ്പത്തില്‍ തീര്‍ത്തത് ഇന്നുവരെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ദാരുശില്പങ്ങളില്‍ ഏറ്റവും വലുതായി നിലകൊള്ളുന്നു

Grid View:
-15%
Quickview

Kalayile Rathi-reethi Sankalpam

₹170.00 ₹200.00

ജോസഫ് റോക്കി പാലക്കല്‍ശൃംഗാരത്തെ രസരാജനായി കല്പിക്കുന്നതാണ് ഭാരതീയ കലകളുടെ സൗന്ദര്യശാസ്ത്രം. ചിത്രമെഴുത്തിലാണ് ആ രീതി സങ്കല്പം ഏറെയും പ്രകടമാകുന്നത്. കവിയും ശില്പിയും ചിത്രകാരനുമായ ജോസഫ് റോക്കി പാലക്കല്‍ 'കലയിലെ രതി - രീതി സങ്കല്പം' എന്ന പഠനത്തില്‍ ആത്മാര്‍ത്ഥവും മൗലികവും സത്യസന്ധവുമായ ഉള്‍ക്കാഴ്ച കണ്ടെത്തുന്നു. അതില്‍ ഒമ്പതു ഭാവമണ്ഡലങ്ങള്‍. ഓരോന്ന..

Showing 1 to 1 of 1 (1 Pages)