Joy Sasthampadikkal

Joy Sasthampadikkal

ജോയ് ശാസ്താംപടിക്കല്‍

പത്രപ്രവര്‍ത്തകന്‍.1938 ഒക്‌ടോബര്‍ അഞ്ചിന് തൃശൂരിലെ മണ്ണുത്തിയില്‍ ജനനം.മലയാള മനോരമയുടെ പാലക്കാട് യൂണിറ്റ് റസിഡന്റ് എഡിറ്ററാണ്, 50 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ജോയ് ശാസ്താംപടിക്കല്‍. 45 വര്‍ഷമായി മലയാള മനോരമയില്‍ സേവനമനുഷ്ഠിക്കുന്നു.ആദ്യകാലത്തു വിദ്യാര്‍ത്ഥി- യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു. 1984-92 കാലഘട്ടത്തില്‍തിരുവനന്തപുരത്ത് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായിരിക്കെ 

മലയാള മനോരമയുടെ നിയസഭാ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു.പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള കെ.വി. ഡാനിയേല്‍ പുരസ്‌കാരത്തിനു പുറമെ എന്‍.വി. പൈലി, സ്വദേശാഭിമാനി സ്മാരക സമിതി, ഗള്‍ഫിലെ അല്‍ ജസീറ ഗ്രൂപ്പ്  

പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിര്‍ഭയവും സത്യസന്ധവുമായ പത്രപ്രവര്‍ത്തനത്തിന് കോഴിക്കോട്ടെ മൊയ്തു മൗലവി ഫൗണ്ടേഷന്‍ അവാര്‍ഡും ലഭിച്ചു.

ഭാര്യ: മേരി (അന്തരിച്ചു). മക്കള്‍: സ്മിത, സുമേഷ്. 

മരുമക്കള്‍: സാജന്‍, വീണ.



Grid View:
Out Of Stock
-15%
Quickview

Palakkadan Vanmarangal

₹51.00 ₹60.00

Memoirs by Joy Sasthampadikkal about eminent personalities from Palakkadജോയ് ശാസ്താംപടിക്കല്‍പാലക്കാടിന്റെ 'അസാധാരണരെ'പ്പറ്റിയുള്ള ജീവചരിത്രക്കുറിപ്പുകളാണ് ഈ സമാഹാരം. ഈ പുസ്തകത്തിന്റെ താളുകളില്‍ രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. മറിച്ച് ശ്രീ. ജോയ് ശാസ്താംപടിക്കലിന്റെ മഹനീയ മനസ്സിന്റെ സാന്നിദ്ധ്യം മാത്രം. ഇതില്‍ പരാമര്‍ശിക്കപ്പെട്ട മഹദ്‌വ്യക്തികളില്‍ ഭൂ..

Out Of Stock
-15%
Quickview

Oru Pathrapravarthakande Ormakurippukal

₹64.00 ₹75.00

Memories By Joy Sasthampadikkalകൃതഹസ്തനായ ഒരു പത്രപ്രവര്‍ത്തകന്റെ ഉള്‍ക്കാഴ്ചയാണ് ചെറിയ സംഭവങ്ങളിലൂടെ വലിയ വ്യക്തിത്വങ്ങളെ അളന്നവതരിപ്പിക്കാന്‍ ശാസ്താംപടിക്കലിന് കഴിവു നല്കുന്നത്. ശാസ്താംപടിക്കലിന്റെ കൃതി രസകരവും ഉദ്വേഗജനകവുമായി വായിക്കാന്‍ സാധിക്കുന്നതിന്റെ കാരണം അവതരണ രീതിയില്‍ അദ്ദേഹം കൈക്കൊള്ളുന്ന നാടകീയ തന്ത്രങ്ങളാണ്. 'നാടകാന്തം കവിത്വം' എന്ന ..

Showing 1 to 2 of 2 (1 Pages)