Joy Vazhayil

Joy Vazhayil

ജോയ് വാഴയില്‍


കവി, ഭരണാധികാരി, ചിന്തകന്‍. എഞ്ചിനീയറായ അദ്ദേഹം ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഡോക്ടറല്‍ ബിരുദം നേടി. മികച്ച ഗവേഷണപ്രന്ധത്തിനുള്ള ലിറ്റററ്റി നെറ്റ്‌വര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സുസ്ഥിരവികസനം, കാലാവസ്ഥാവ്യതിയാനം, ഊര്‍ജനയം എന്നീ വിഷയങ്ങളില്‍ അന്താരാഷ്ട്രജേണലുകളില്‍

പ്രസിദ്ധീകരണങ്ങളുള്ള ഗവേഷകന്‍. 

കൃതികള്‍: രാമാനുതാപം, ശലഭയാനം, മലയാളഗസല്‍, ഋതുഭേദങ്ങള്‍, നിറമെഴുതും പൊരുള്‍, മൗനഭാഷ,

നിമിഷജാലകം, നിലാനിര്‍ഝരി, കാണാമറ, മാതൃവിലാപം, നക്ഷത്രരാഗം, അറിവാഴം (നോവല്‍)


ഇംഗ്ലീഷ് കൃതികള്‍: Limits and Limitations of the Human MindReflections on the Philosophy of EducationFacets of freedom.

വിവര്‍ത്തനങ്ങള്‍: താവോ തേ ചിംഗ്, ദ പ്രോഫറ്റ്, പതിന്നാല് ഉപനിഷത്തുകള്‍.


പുരസ്‌കാരങ്ങള്‍: മഹാകവി ഉള്ളൂര്‍ പുരസ്‌കാരം (കാണാമറ) എസ്.കെ. പൊറ്റെക്കാട്ട് പുരസ്‌കാരം (നിമിഷജാലകം)

സാഹിത്യസംഭാവനകള്‍ക്ക് അക്ഷയ സാഹിത്യപുരസ്‌കാരം. 


ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ മുന്‍ അംഗമാണ്.

ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറി, കേരള സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി എന്നിവ ഉൾപ്പെടെ  വിവിധ പദവികള്‍

വഹിച്ചിട്ടുണ്ട്. കേരളത്തില്‍ സമ്പൂര്‍ണ ഇ-ഗവേണന്‍സ് നടപ്പാക്കുന്നത് ഉൾപ്പെടെ നിരവധി ഭരണപരിഷ്‌കാരങ്ങളില്‍

അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

 

Email: joy.vazhayilp@gmail.com


Grid View:
-15%
Quickview

Nakshathrangal Kozhiyumbol നക്ഷത്രങ്ങള്‍ കൊഴിയുമ്പോള്‍

₹162.00 ₹190.00

നക്ഷത്രങ്ങള്‍ കൊഴിയുമ്പോള്‍ജോയ് വാഴയില്‍ഒരു കവിതയിൽ വിതയ്ക്കപ്പെട്ട വിത്തുകൾ നമ്മിൽ മുളയ്ക്കുന്നത് ചിലപ്പോൾ നാം മരണശയ്യയിലാകുമ്പോഴായേക്കാം എന്നു പറയപ്പെട്ടിട്ടുണ്ട്. പോരാ, മനസ്സിൽ കിടന്ന് അലിഞ്ഞലിഞ്ഞ് ലയിക്കുന്ന ചിലതിന്റെ പരമമായ സ്വാദ് എന്തെന്നറിയാൻ ചിലപ്പോൾ വാഴ്‌വിന്റെ നിർവഹണ സന്ധിയിലും നമുക്ക് ഒത്തില്ല എന്നുപോലും വരാം. സത്യാനന്തരകാലത്തിന് അ..

Showing 1 to 1 of 1 (1 Pages)