Juniors Of Adv K B Veerachandramenon

Juniors Of Adv K B Veerachandramenon

അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍
തൃശ്ശൂരിന് വടക്ക് നിളാനദിയുടെ തീരത്ത് മായന്നൂര്‍ എന്ന ഗ്രാമത്തില്‍ ജനനം. മായന്നൂര്‍ രാജരാജ കൊളക്കുന്നത്ത് വീട്ടില്‍ ഭാനു നായരുടേയും കിഴക്കേടത്ത് ഭാര്‍ഗവി അമ്മയുടേയും പുത്രനായി 1931-ല്‍ ജനിച്ചു. മായന്നൂര്‍ ഗവണ്‍മെന്‍റ് സ്കൂള്‍, തിരുവില്വാമല ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജില്‍ ബിരുദപഠനം. മദ്രാസ് ലോ കോളേജില്‍നിന്ന് നിയമബിരുദം.
തൃശ്ശൂരിലെ പ്രശസ്ത അഭിഭാഷകന്‍ അഡ്വ. വടക്കൂട്ട് ഭാസ്കര മേനോന്‍റെ ജൂനിയറായി 1957-ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് സ്വന്തമായി ഓഫീസ് തുറന്നു. ആറു പതിറ്റാണ്ടുകളില്‍, ശിഷ്യരും പ്രശിഷ്യരുമായി മുന്നൂറോളം അഭിഭാഷകരും ക്ലാര്‍ക്കുമാരും കക്ഷികളും ആ ജീവിതത്തിന്‍റെ വൈശിഷ്ട്യങ്ങള്‍ കണ്ടറിഞ്ഞു. കേരളത്തിന്‍റെ നീതിന്യായവ്യവസ്ഥയില്‍ ഏകദേശം 59 വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിച്ചു. മേല്‍ കാലയളവില്‍ കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായി. കേരളം ശ്രദ്ധിച്ച ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി. ശിഷ്യന്മാരില്‍ പലരും ഇന്ന് നീതിന്യായ മേഖലയില്‍ ന്യായാധിപരായും ചുമതല വഹിച്ചു വരുന്നുണ്ട്. അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി കുത്താമ്പുള്ളി സതീദേവി 2022-ല്‍ ദിവംഗതയായി. മകന്‍ വിജയഭാനു കേരള ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചുവരുന്നു.


Grid View:
Out Of Stock
-15%
Quickview

Veerasmruthi

₹510.00 ₹600.00

വീരസ്മൃതി ജൂനിയേഴ്സ് ഓഫ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍ഒരു അഭിഭാഷകന്‍റെ ജീവിതവൃത്തി കൃത്യതയുടെയും സത്യസന്ധതയുടെയും അര്‍പ്പണബോധത്തിന്‍റെയും പ്രതീകമായി മാറുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ മകന്‍ കേരള ഹൈക്കോടതി സീനിയര്‍ അഡ്വ. വിജയഭാനു മുതല്‍ മുതിര്‍ന്ന ന്യായാധിപന്മാരും ജൂനിയേഴ്സും സഹപ്രവര്‍ത്തകരും ന..

Showing 1 to 1 of 1 (1 Pages)