Justice M M Pareed Pillay
ജസ്റ്റിസ് എം.എം. പരീതുപിള്ള
1933ല്‍ ആലുവായിലെ പുരാതനമായ മാനാടത്ത് കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസം: കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദവും രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ജ്യേഷ്ഠസഹോദരനും അഡ്വക്കെറ്റ് ജനറലു (കേരള ഹൈക്കോടതി)മായിരുന്ന എം.എം. അബ്ദുള്‍ ഖാദറിന്റെ കീഴില്‍ അഭിഭാഷകജീവിതം. തുടര്‍ന്ന് ജില്ലാ സെഷന്‍സ് ജഡ്ജിയായി കോഴിക്കോട്, തലശ്ശേരി, ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ കോടതികളില്‍. 1985ല്‍ ഹൈക്കോടതി ജഡ്ജി. 1995ല്‍ ചീഫ് ജസ്റ്റിസ്റ്റായി (കേരളം) വിരമിച്ചു. തുടര്‍ന്ന് ന്യൂ ദല്‍ഹിയില്‍ അപ്പലേറ്റ് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍ റീ കണ്‍സ്ട്രക്ഷന്റെ ചെയര്‍മാന്‍. പിന്നീട് കേരളത്തില്‍ 'പ്രഥമ' മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍, ലോകായുക്ത എന്നീ പദവികള്‍ വഹിച്ചു.
Oru vidhikarthavinte Dharmasangadangal
Oru vidhikarthavinte Dharmasangadangal written by Justice M.M Pareed Pillay സാക്ഷിമൊഴികളുടെ വൈരുദ്ധ്യങ്ങൾ, കുറ്റപത്രത്തിന്റെ അപര്യാപ്തത, സാഹചര്യതെളിവുകളുടെ അഭാവങ്ങൾ എന്നിങ്ങനെ ന്യായാധിപൻ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. സംശയത്തിന്റെ ആനുകൂല്യം നൽകി ഒരു പ്രതിയെ വെറുതെ വിടുമ്പോൾ നിയമം ഒരു രക്ഷ കവാടമാണ് സൃഷ്ടിക്കുന്നത..