K A Francis
തൃശൂര്‍ ചിറയ്ക്കല്‍ കുറുമ്പിലാവില്‍ ജനനം. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍, വിവിധ സര്‍വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗം, മലയാള സര്‍വകലാശാല നിര്‍വാഹകസമിതി അംഗം, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ (തഞ്ചാവൂര്‍) നിര്‍വാഹക സമിതി അംഗം, കേരള ചിത്രകലാപരിഷത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഞ്ചാരസാഹിത്യത്തിലുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രകൃതി ചിത്രത്തിനുള്ള കേരള ലളിതകലാ അക്കാദമിയുടെ സുവര്‍ണമുദ്ര, മലയാള പത്രസംവിധാനത്തിനുള്ള പ്രഥമ ദേശീയ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പഠനം, സഞ്ചാരസാഹിത്യം, വ്യക്തിത്വവികാസം, ജീവചരിത്രം എന്നീ വിഭാഗങ്ങളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്.
Michelangeloyude Naattiloode
A book by K.A. Francisലോകപ്രസിദ്ധനായ ചിത്രകാരൻ മൈക്കലാഞ്ജലോയുടെ നാട്ടിലൂടെ ഒരു യാത്ര. കലാസ്വാദകരും കലാകാരന്മാരും നിർബന്ധമായും കണ്ടിരിക്കേണ്ട ഫ്ലോറെൻസ് നഗരം. മറക്കാനാവാത്ത സഞ്ചാരാനുഭവങ്ങൾ...
Francis Marpapa Romilekku vilikkunnu
Books By: K.A. Francis , ലോകം കണ്ടതിൽ വെച്ചേററവും, ജനകീയനായ മാര്പ്പാപ്പ, ഫ്രാന്സിസ് പാപ്പായുടെ ജീവിതത്തിലെ പ്രധാന നാള് വഴികള്. തന്റെ ജീവിതം നീണ്ട ഒരു ദിവ്യബലിയായി കാണുന്ന പാപ്പ. ഓരോ മണല്ത്തരിയിലും ചരിത്രമുറങ്ങുന്ന റോമാനഗരം. റോമിനേയും വത്തിക്കാനേയും പറ്റി സഞ്ചാരികള്ക്ക് അറിയേണ്ടതെല്ലാം ഈ പുസ്തകം ഉള്ക്കൊള്ളുന്നു...