K A Unnithan

K A Unnithan

കെ.എ. ഉണ്ണിത്താന്‍

നാടകകൃത്ത്, കഥാകൃത്ത്, നോവലിസ്റ്റ്.1946ല്‍ ജനനം.കേരളസാഹിത്യമണ്ഡലത്തിന്‍റെ സെക്രട്ടറി, എറണാകുളം റസിഡന്‍റ്സ് അസോസിയേഷന്‍അപക്സ് കൗണ്‍സിലിന്‍റെ തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഒഥേഴ്സിന്‍റെസെക്രട്ടറി ജനറലായി രണ്ടു പ്രാവശ്യം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍: ജടായുവിന്‍റെ ദുഃഖം, പുരാവൃത്തം (നാടകങ്ങള്‍), പുനരപി ജനനം പുനരപി മരണം (നോവല്‍), പക്ഷിശാസ്ത്രം, മദുക്കരയിലെ മഴ, ബന്ധനസ്ഥനായ അനിരുദ്ധനും ദേവിയും പിന്നെ ബഷീറും (ചെറുകഥകള്‍), നിലാവിന്‍റെ നിലവിളി (കവിത), ഭീമഘടോല്‍കചം (കഥകളി)

അവതരണത്തിനു തയ്യാറാവുന്നു. 

സിഡികള്‍: സോപാനഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍,ഋതുസംഗമം, മൂന്ന് നായികമാര്‍ (നൃത്തശില്പം), ആതിരനിലാവ് (തിരുവാതിരപ്പാട്ടുകള്‍). 

അവാര്‍ഡുകള്‍: രവീന്ദ്രന്‍ സ്മാരകപുരസ്കാരം, അക്ഷരപ്രതിഭാ പുരസ്കാരം, പൊന്നുരുന്നി വായനശാലയുടെ സപ്തതി കവിതാപുരസ്കാരം, 

ദേശാഭിമാനി പ്രതിഭാസംഗമത്തിന്‍റെ പ്രശസ്തിപത്രം, പൂര്‍ണ്ണവേദ വിഷ്വല്‍സ് അക്ഷരപൂര്‍ണ്ണശ്രീ പുരസ്കാരം,


Grid View:
-15%
Quickview

Ayanam Ravanam

₹85.00 ₹100.00

ഈ നാടകത്തിന് പല പ്രത്യേകതകളുണ്ട്. ഇതിവൃത്തം തന്നെ ആദ്യമെടുക്കണം. രാവണനെ വിവരിക്കുന്നതിന് ഒറ്റ ഗ്രന്ഥത്തെയോ പാരമ്പര്യത്തെയോ മാത്രമല്ല, നാടകകൃത്ത് ആശ്രയിച്ചിരിക്കുന്നത്. സന്ദര്‍ഭവും പാത്രങ്ങളും ആദികാവ്യത്തിലേക്ക് തന്നെ. എന്നാല്‍ സംഭവങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുന്നവയെ സമാഹരിച്ചവയാണ്. സീതയുമായുള്ള ബന്ധമാണിവയില്‍ ഏറ്റവും മുഖ്യം. സീത മായാസീതയാണെന്ന ..

-15%
Quickview

Nilavinte Chemistry

₹85.00 ₹100.00

കഥയ്ക്ക്, കലയ്ക്ക് ഒരു രസതന്ത്രമുണ്ട്; അതിന്‍റേതായ, മുന്‍മാതൃകകളില്ലാത്ത, ഒരു കെമിസ്ട്രിയുണ്ട്. അതിലെത്തിപ്പെടുക, അതിനോടു സമരസപ്പെടുക, സ്വയം നിവര്‍ത്തിക്കപ്പെടേണ്ട ഒന്നാണ്. അതു താനേ സംഭവിക്കണം. അതിനായുള്ള ഉള്ളുരുക്കമാണ് ക്രിയാത്മക രചനയിലെ പേറ്റുനോവ്. ഇവിടെ കെ.എ. ഉണ്ണിത്താന്‍ ആ വഴിതുടക്കത്തില്‍ എത്തിപ്പെട്ടിരിക്കുന്നു എന്നതാഹ്ലാദകരമാണ്. ഇനിയും താണ്ട..

Showing 1 to 2 of 2 (1 Pages)