K B Sreedevi
കെ.ബി.ശ്രീദേവി
നോവലിസ്റ്റ്, കഥാകാരി.1940 മെയ് 1ന് മലപ്പുറം ജില്ലയില്‍ വെള്ളക്കാട്ടുമനയില്‍ ജനനം.വണ്ടൂര്‍ വി.എം.സി. ഹൈസ്‌കൂള്‍, തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂള്‍, വരവൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൂന്നുവര്‍ഷം നരവത്ത് ദേവകിയമ്മയുടെ കീഴില്‍ വീണാവാദനം അഭ്യസിച്ചു. പതിനാറാം വയസ്സില്‍ വിവാഹിതയായി. എട്ടു വര്‍ഷത്തോളം സാമൂഹികപ്രവര്‍ത്തനം.ഇപ്പോള്‍ സാഹിത്യരചനയില്‍ മുഴുകിയിരിക്കുന്നു.കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നീ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാളസാഹിത്യത്തിനു നല്‍കി.കുങ്കുമം അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, വി.ടി. അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.
വിലാസം: C/O കുറൂര്‍മന, ശോഭ ഹെറിറ്റേജ്,
അടാട്ട് തപാല്‍, തൃശൂര്‍ വഴി - 680 554
Bhagavathaparyadanam
Book By K B Sreedevi മനുഷ്യന്‍റെ എക്കാലത്തെയും ഭീതിദമായ ഉത്കണ്ഠകള്‍ക്കും അന്വേഷണങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഭാഗവതം. പുരാണങ്ങളില്‍ വച്ച് ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന ഈ ഗ്രന്ഥം മരണത്തെ മുഖാമുഖം കാണുന്ന പരീക്ഷിത്ത് മഹാരാജാവിന് ശ്രീശുകമഹര്‍ഷി നല്‍കുന്ന ഉപദേശ ങ്ങളാണ്. അവ എക്കാലത്തും പ്രസക്തമാണെന്നു കരുതപ്പെടുന്നു. ധര്‍മ്മാധര്‍മ്മങ്ങളും മരണാനന്തര രഹസ്യവുമെല..
Njanappana
The famous Njanappana elaborated By K B Sreedevi.ആരോഗ്യകരമായൊരു ജീവിതദര്‍ശനവും തത്ത്വചിന്തയും ഭക്തിബോധവും ഉയര്‍ത്തുന്ന കൃതിയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന. സമൂഹത്തില്‍ കണ്ടുവരുന്ന തിന്മകളെയും ദുരാചാരങ്ങളെയും സ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെയും പൂന്താനം ഇതില്‍ നിശിതമായി വിമര്‍ശിക്കുന്നു. ഐഹികസുഖത്തിന്റെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാട്ടുന്ന ഈശ്വര സാക്ഷാത്ക്കാര..