K B Venu

K B Venu

കെ.ബി. വേണു
ചലച്ചിത്രസംവിധായകന്‍, തിരക്കഥാകൃത്ത്,  മാദ്ധ്യമപ്രവര്‍ത്തകന്‍, കോളമിസ്റ്റ്,  ടെലിവിഷന്‍ അവതാരകന്‍, നടന്‍, മാദ്ധ്യമപരിശീലകന്‍.
സ്വദേശം എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര.  ഇംഗ്ലീഷ് സാഹിത്യത്തിലും ജേണലിസം ആന്‍ഡ് മാസ്  കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദങ്ങള്‍.  ധനം, ദി ഏഷ്യന്‍ ഏജ്, ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്  എന്നീ പത്രങ്ങളിലും കൈരളി ടി.വി. യിലും
എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്തു.  ഓഗസ്റ്റ് ക്ലബ് എന്ന ഫീച്ചര്‍ സിനിമയും അവ്വാബി:  എ പോസിറ്റീവ് സ്റ്റോറി എന്ന ഡോക്യുമെന്‍ററിയും  സംവിധാനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എന്ന സിനിമയ്ക്ക്  തിരക്കഥയെഴുതി. നിരവധി ടെലിവിഷന്‍ പരിപാടികള്‍
നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.  മാതൃഭൂമി ആഴ്ചപ്പതിപ്പ്, സമകാലിക മലയാളം വാരിക,  ദേശാഭിമാനി വാരാന്തപ്പതിപ്പ്, ചിത്രഭൂമി എന്നീ  പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലും  പംക്തികള്‍ കൈകാര്യം ചെയ്തു. കൈരളി ടി.വി.യില്‍
അവതരിപ്പിച്ചിരുന്ന മാജിക് ലാന്‍റേണ്‍ എന്ന ചലച്ചിത്ര സംബന്ധിയായ പരിപാടിക്ക് മികച്ച അവതാരകനുള്ള  സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു.  കെ.ജി. ജോര്‍ജ്ജിന്‍റെ ചലച്ചിത്രയാത്രകള്‍  എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള  കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.  സിനിമയുടെ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍, കിം കി ദുക്ക്:  മൗനവും ഹിംസയും (രണ്ടു പതിപ്പുകള്‍)
എന്നിവയടക്കം പത്ത് പുസ്തകങ്ങള്‍ രചിച്ചു.


Grid View:
-15%
Quickview

Poonilavin Maniyara

₹153.00 ₹180.00

Book By K B Venu പൂനിലാവിന്‍ മണിയറ എന്ന ഈ പുസ്തകം നിഷ്കളങ്കതയുടെ പുസ്തകമാകുന്നു. ഗാനാസ്വാദനത്തിന്‍റെ ഉപരിപ്ലവമായ നേരംകൊല്ലി വര്‍ത്തമാനമല്ല ഇതിലുള്ളത്. പാട്ടിലൂടെ സിനിമയെ, സിനിമയിലൂടെ പാട്ടിനെ കണ്ടെത്തുന്ന, ആരും ഇതുവരെ പോയിട്ടില്ലാത്ത ഒരു വഴിയിലൂടെയുള്ള സഞ്ചാരമാണിത്. സിനിമയെ മഹത്വപ്പെടുത്തുകയും സിനിമയോടൊപ്പം തലയുയര്‍ത്തി നില്‍ക്കുകയും ചിലപ്പോള്‍ സിന..

Showing 1 to 1 of 1 (1 Pages)