K C Jose
കെ.സി. ജോസ്
1950 മെയ് 23ന് തൃശൂര്‍ ജില്ലയിലെ പൂങ്കുന്നത്ത് ജനനം.സി.എം.എസ്. ഹൈസ്‌കൂള്‍, ശ്രീകേരളവര്‍മ്മ കോളേജ്
എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഡൈ്വര്‍ടൈസിംഗ് ആന്റ് പബ്ലിക്കേഷന്‍ റിലേഷന്‍സില്‍ പി.ജി. ഡിപ്ലോമ
(സിദ്ധാര്‍ത്ഥ് കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ബോംബെ).ബോംബെയിലെ വിവിധ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
യാത്രാക്കുറിപ്പുകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍,ഫീച്ചറുകള്‍ തുടങ്ങിയവ മലയാളത്തിലെ മുന്‍നിര
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ആഗ്നസ്. മകള്‍: രേഷ്മ കെ. ജോസ്.
വിലാസം: കൊള്ളന്നൂര്‍ ഹൗസ്, വാരിയം ലെയിന്‍,
തിരുവമ്പാടി പി.ഒ., തൃശൂര്‍ - 680 022
Mumbai Meri Jan
Books By: K.C Joseപാവ് വാലകൾ, ഡബ്ബാവാലകൾ, ടാക്സിവാലകൾ, കൊലികൾ, പാഴ്സികൾ, മല്ലുസ്,ഗോവൻ ക്രിസ്ത്യാനികൾ, ഭയ്യമാർ, ആയമാർ, തമിഴ് വംശജർ, മറാത്തികൾ എന്നിങ്ങനെ ബഹുമുഖസംസ്കാരങ്ങളുടെ ഒരു മഹാനഗരം. അധോലോകരാജാക്കന്മ്മാരുടെ ധാരാവി, ചുവന്ന തെരുവുകൾ, റിയൽ എസ്റ്റേറ്റ്, ഇറാനി റെസ്സ്റ്റൊരെന്റുകൾ തുടങ്ങി മുംബൈയുടെ വിചിത്രമായ ബഹുവിധ കാഴ്ചകൾ. നമുക്ക് നെന്ജ്വോട..
Mumbai Rathrikal
Book By K C Jose അധോലോക രാജക്കന്മാരും ഗുണ്ടാസംഘങ്ങളും മുംബൈ നഗരവീഥികളെ വിറപ്പിച്ചിരുന്ന സംഭവബഹുലമായ ചരിത്രമാണ് മുബൈ രാത്രികള്‍. ചോരയുടെ ഗന്ധം ഉറഞ്ഞു പൊന്തുന്ന ഗ്യാങ് വാറുകള്‍. ഹാജി മസ്താനും, ദാവൂദും, കരീം ലാലയും ചോട്ടാ രാജനും, അരുണ്‍ ഗാവ്ലിയും,അശ്വിന്‍ നായിക്കും അണിനിരന്ന അധോലോക സംഘങ്ങള്‍.അഴുക്കുചാലുകളും,ചുവന്ന തെരുവുകളും നിറഞ്ഞ �മുംബൈ രാത്രികള്‍�..