K G Raghunath
കെ.ജി.രഘുനാഥ്
എഴുത്തുകാരന്‍, അദ്ധ്യാപകന്‍.1958 സെപ്റ്റംബര്‍ 13 കൊല്ലം ജില്ല(കോട്ടുക്കല്‍)യില്‍ ജനനം. നാടോടി കലാരൂപങ്ങളെക്കുറിച്ച് ഗവേഷണതലത്തിലുള്ള പഠനം നടത്തിയിട്ടുണ്ട്. സി.സി.ആര്‍.റ്റി. (ഡല്‍ഹി) റിസോഴ്‌സ് പേഴ്‌സണ്‍, സംസ്ഥാന, ജില്ലാ അധ്യാപക പരിശീലകന്‍, അക്കാദമിക്ക് എന്‍സൈക്ലോപീഡിയ എഡിറ്റോറിയല്‍ ബോര്‍ഡംഗം, വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ കണ്‍വീനര്‍, അംഗീകൃത അദ്ധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.'തേക്കുപാറയിലെ സൂര്യന്‍' എന്ന കുട്ടികളുടെ നോവല്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍: അന്തിമഹാകാലം, ചിദംബരപര്‍വ്വം, പറയാന്‍ മറന്നുപോയത്, പിറന്നാള്‍ സമ്മാനം, തേക്കുപാറയിലെ സൂര്യന്‍, (നോവലുകള്‍),മീശ തിന്നുന്ന കുതിര, വെറീണിയ (നാടകങ്ങള്‍). നാടകവും നാട്യകലയും, കവികളും കവിതാചരിത്രവും, അടയാളം, മലയാളത്തിന്‍റെ നാടന്‍ സൗന്ദര്യം, (പഠനം), ശ്രീരാമന്‍ ചിന്താക്കുഴപ്പത്തിലാണ്, മരിയാസിന്‍റെ ഡയറിക്കുറിപ്പുകള്‍, ജാനകീറാമിലെ കണ്ടക്ടര്‍ (ചെറുകഥാ സമാഹാരങ്ങള്‍), വെളിച്ചംതേടി,
ഇതിഹാസങ്ങളിലെ പ്രണയമുഹൂര്‍ത്തം.
പുരസ്‌കാരങ്ങള്‍: അബുദാബി ശക്തി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി സ്മാരക സംസ്ഥാന അവാര്‍ഡ്, പി.ടി.ഭാസ്‌കരപ്പണിക്കര്‍ സ്മാരക അവാര്‍ഡ്, വിദ്യാരംഗം സംസ്ഥാന അവാര്‍ഡ്. മികച്ച അധ്യാപകനുള്ള ജെയിന്‍സ് ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്.
Kamadhenu
കാമധേനു കെ.ജി. രഘുനാഥ്കണ്ണന്‍ എന്ന കുട്ടിയും അവന്‍റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കുടുംബത്തിന്‍റെ തണലായി പശു മാറുന്നത് ഹൃദ്യമായാണ് രഘുനാഥ് അവതരിപ്പിച്ചിട്ടുള്ളത്. വല്യമ്മാവനും അച്ഛനും അമ്മയും അമ്മായിയും തൊഴുത്തുണ്ടാക്കാന്‍ വരുന്ന ശങ്കുവാശാരിയും നടത്തുന്ന നാട്ടു വര്‍ത്തമാനങ്ങളിലൂടെ പഴയകാല ഗ്രാമീണജ..
Chidambaraparvam
ചിദംബരത്ത് സൈക്കോളജി കോഴ്സിനെത്തിയ കോഴിക്കോട്ടുകാരൻ സദാശിവവും മണിപ്പൂരിൽ നിന്ന് വന്ന മംഗോളിയൻ മുഖഛായയുള്ള അദിതിയും പ്രേമബദ്ധരാകുന്നു. അവൾ മലയാളിയായ മൈമുനയാനെന്നു വെളിപ്പെടുത്തുന്നതിലൂടെ അറബിക്കല്യാണത്തിനു ഇരയാകുന്നവരുടെ ദുരന്തപ്പൂർണമായ ഒരു സാമുഹിക പ്രശ്നതിലെക്കാണ് നോവലിസ്റ്റ് വിരൽ ചൂണ്ടുന്നത്. സൂര്യന്റെ സ്വർണ്ണവർണമുള്ള രശ്മികളായി ഭൂമിയിലാകെ പരന്നൊ..
Thekkuparayile Sooryan
Book by:K.G.Raghunathശിവന്‍കുട്ടി വിരൂപനാണെങ്കിലും അവനില്‍ നിറച്ചും നന്മയുണ്ടായിരുന്നു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു അവന്‍. കാക്കയും പാമ്പും കുരങ്ങുമെല്ലാം അവന്റെ കൂട്ടുകാരായിരുന്നു. എഴുത്തും വായനയുമറിയാത്ത അവന്‍ മൃഗങ്ങളെ സ്‌നേഹിച്ചു. ഒടുവില്‍, കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കുന്നതോടെ ശിവന്‍കുട്ടി തേക്കുപാ..