K P Narayana Pisharoti

K P Narayana Pisharoti

കെ.പി. നാരായണപിഷാരോടി

സംസ്‌കൃത പണ്ഡിതന്‍, പ്രൊഫസര്‍, കലാഗവേഷകന്‍, സാഹിത്യകാരന്‍.1909 ആഗസ്റ്റ് 23ന് പട്ടാമ്പിക്കടുത്തുള്ള പഴനെല്ലിപ്പുറത്തു ജനിച്ചു. പിതാവ് പുതുശ്ശേരിമന പശുപതി ഓതിയ്ക്കന്‍ നമ്പൂതിരി. മാതാവ് കൊടിക്കുന്നത്തു പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാര്‍. പത്തുവര്‍ഷത്തെ ഗുരുകുല വിദ്യാഭ്യാസത്തിനുശേഷം സാഹിത്യ ശിരോമണി, മലയാള വിദ്വാന്‍ എന്നീ പരീക്ഷകള്‍ പാസായി. വിവിധ കലാലയങ്ങളിലെ അധ്യാപക വൃത്തിക്കു ശേഷം1948ല്‍ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ മലയാളം അധ്യാപകനായി. റിട്ടയര്‍മെന്റിനു ശേഷം യുജിസി പ്രൊഫസറായും പിന്നീട് കോഴിക്കോട് സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.കലാലോകം, ശ്രുതിമണ്ഡലം, മണിദീപം, കൂത്തമ്പലങ്ങളില്‍, കവിഹൃദയത്തിലേക്ക്, കാളിദാസഹൃദയം തേടി തുടങ്ങിയവ

മുഖ്യകൃതികള്‍. ആറ്റൂര്‍, തുഞ്ചത്താചാര്യന്‍, പുന്നശ്ശേരി നീലകണ്ഠശര്‍മ്മ എന്നിവ ജീവചരിത്ര കൃതികളാണ്. ആശ്ചര്യ ചൂഡാമണി, ഭരതന്റെ നാട്യശാസ്ത്രം തുടങ്ങി നിരവധി കൃതികള്‍ സംസ്‌കൃതത്തില്‍ നിന്നു മലയാളത്തിലേക്കും മലയാളത്തില്‍ നിന്നു സംസ്‌കൃതത്തിലേക്കും വിവര്‍ത്തനം ചെയ്തു. നിരവധി കൃതികള്‍ക്കു വ്യാഖ്യാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.കൊച്ചി മഹാരാജാവില്‍നിന്നു സാഹിത്യനിപുണന്‍ ബിരുദം, സ്വര്‍ണ്ണമെഡല്‍; പട്ടാമ്പി ശ്രീ നീലകണ്ഠ വിദ്വത്‌സദസ്സില്‍ നിന്നു സാഹിത്യരത്‌നം ബിരുദം, സ്വര്‍ണ്ണമെഡല്‍; രാഷ്ട്രപതിയില്‍നിന്നു മികച്ച സംസ്‌കൃത പണ്ഡിതനുള്ള ബഹുമതിപത്രം; കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍; എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ശ്രീ ലാല്‍ബഹദൂര്‍ ശാസ്ത്രി രാഷ്ട്രീയ സംസ്‌കൃത വിദ്യാപീഠം മഹാമഹോപാധ്യായ ബിരുദവും  കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല ഡി.ലിറ്റ് ബിരുദവും നല്കി ആദരിച്ചിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഉപദേശക സമിതിയംഗമായിരുന്നു.2004 മാര്‍ച്ച് 21ന് അന്തരിച്ചു.

ഭാര്യ: എ.പി. പാര്‍വതി പിഷാരസ്യാര്‍ (ജീവിച്ചിരിപ്പില്ല)

മക്കള്‍: സരസ്വതി, ഭാഗ്യലക്ഷ്മി



Grid View:
-15%
Quickview

Aayathamayatham

₹111.00 ₹130.00

Book by K.P. Narayana Pisharotiജീവിതത്തിന്റെ  കർമ്മപദങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ , ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ സൗഹൃദങ്ങളുടെ ഇടപെടലുകളുടെ രൂപപ്പെട്ടതാണ് കെ പി നാരായണപിഷാരോടി എന്ന മഹാപ്രതിഭ . ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ ആയതമായാതം പ്രദർശിപ്പിക്കുന്നു . ജനനവും ബാല്യവും തുടങ്ങി ഉപസംഹാരം വരെയുള്ള 29 അധ്യായങ്ങളിലൂടെ ഷാരോടി..

Showing 1 to 1 of 1 (1 Pages)