K S Hari

K S Hari

കെ.എസ്. ഹരി

1969 മാര്‍ച്ച് 25ന് എറണാകുളം ജില്ലയിലെ വലമ്പൂര് കരയില്‍ കുരുമോളത്തുപറമ്പില്‍ വീട്ടില്‍ ശ്രീമതി കെ.പി. അമ്മിണിയുടെയും ശ്രീ. കെ.ആര്‍. ശ്രീധരന്റെയും മൂത്ത മകനായി ജനനം.വലമ്പൂര് ഗവ. യു.പി. സ്‌കൂള്‍, ഞാറല്ലൂര്‍ ബേത്‌ലഹേം യു.പി. സ്‌കൂള്‍, വിട്ടൂര്‍ എബനേസ്സര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍നിന്നും പ്രീഡിഗ്രിയും ഫിസിക്‌സില്‍ ബിരുദവും (മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) നേടി. കളമശ്ശേരി ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ നിന്നും ഫിറ്റര്‍ ട്രേഡില്‍ NCVT കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. FACT - കൊച്ചിന്‍ ഡിവിഷനില്‍ നിന്നും (ഫെര്‍ട്ടി ലൈസേഴ്‌സ്  ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്) ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ ഒന്നര വര്‍ഷത്തെ അപ്രന്റീസ്ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ഇരിഞ്ഞാലക്കുട ഡിപ്പോയുടെ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ്ജായി ജോലി ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി   (R-710 ചാലക്കുടി) പ്രസിഡന്റുമാണ്.

ഭാര്യ: സന്ധ്യ. മക്കള്‍: അഭിജിത്ത് ഹരി, അഭിരാമി ഹരി

വിലാസം: ബോധി, അന്നനാട്, അന്നനാട് പി.ഒ., തൃശൂര്‍ - 680309

ഫോണ്‍: 9446449886, 0480 2715018



Grid View:
Maranamillathavan
Maranamillathavan
Maranamillathavan
Out Of Stock
-15%

Maranamillathavan

₹64.00 ₹75.00

A book by k.S.Hari ,  വർത്തമാനകാലത്തിന്റെ ഇരുൾ മൂടിയ വഴികളിലൂടെയുള്ള കവിയുടെ തീർത്ഥാടനം. എഴുത്ത് ശിഷ്ട ജീവിതത്തിന്റെ ബാക്കിയാണെന്നോർമിപ്പിക്കുന്ന കവിതകൾ. ശ വ പ്പറമ്പുംകാട്ടാളനും അരുവിപ്പുറം പ്രതിഷ്ഠയും പ്രതീക്ഷയും മഴ നൃത്തവും പൂക്കുന്ന കവിതയും. അര്ത്ഥതകളൊന്നും മതിലുതീർക്കാത്ത കാലത്തിനുവേണ്ടിയുള്ള അക്ഷരസപര്യയുടെ കാവ്യസമാഹാരം...

Showing 1 to 1 of 1 (1 Pages)