K V Ramanathan
കെ.വി. രാമനാഥന്‍
അധ്യാപകന്‍, നോവലിസ്റ്റ്, കഥാകൃത്ത്.1932 ഓഗസ്റ്റ് 29ന് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനനം.ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂര്‍ ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.കേരള ബാലസാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റിന്റെ ഓണററി മെംബര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗം, ഡല്‍ഹിയിലെഎ.ഡബ്ല്യു.ഐ.സി. അംഗം എന്നീ നിലകളില്‍ സേവനം. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌ക്കൂളില്‍ ഹെഡ്മാസ്റ്ററായിരിക്കെ വിരമിച്ചു.
പുരസ്‌കാരങ്ങള്‍: എസ്.പി.സി.എസ്. പുരസ്‌ക്കാരം, സമസ്ത കേരള സാഹിത്യ പരിഷത്ത് ചെറുകഥാ മത്സരം ഒന്നാം സമ്മാനം, കൈരളി ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റ് അവാര്‍ഡ്, ഭീമ സ്മാരക അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്.
കൃതികള്‍: പ്രവാഹങ്ങള്‍, ചുവന്ന സന്ധ്യ (നോവല്‍),രാഗവും താളവും, കര്‍മ്മകാണ്ഡം (കഥകള്‍),മുന്തിരിക്കുല, സ്വര്‍ണ്ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, അത്ഭുതവാനരന്മാര്‍, സ്വര്‍ണ്ണമുത്ത്, രാജുവും റോണിയും, അത്ഭുതനീരാളി, അദൃശ്യമനുഷ്യന്‍, കളിമുറ്റം, ചെകുത്താന്‍മാര്‍ സൂക്ഷിക്കുക, കുഞ്ഞുറുമ്പും കുളക്കോഴിയും, ടാഗോര്‍ കഥകള്‍ (ബാലസാഹിത്യം).
മേല്‍വിലാസം: 'പൗര്‍ണ്ണമി', പാലസ് റോഡ്,
ഇരിങ്ങാലക്കുട - 680 121.
Ormayile Manimuzhakkam
Written by : K V Ramanadhanകേരളീയ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ധന്യമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു, കെ.വി.രാമനാഥന്‍ മാസ്റ്ററുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍. സാഹിത്യത്തിന്റെയും മഹാകോശങ്ങളില്‍ ഒളിചിതറുന്ന നക്ഷത്രങ്ങളെക്കുറിച്ചുള്ള ശ്രേഷ്ഠ്സ്മൃതികളാണിവ. ഈ സ്മൃതിപൌരുഷങ്ങള്‍ പുത്തന്‍ തലമുറയ്ക്ക് ഉണര്‍ത്തുപാട്ടും ഊര്‍ജ്ജവുമാകുന്നു...