Kalanilayam Sreeja

കലാനിലയം ശ്രീജ
1986ല്‍ അന്തിക്കാട്ട് ഗംഗാധരന്റെയും ശ്രീദേവിയുടെയും മകളായി മൂന്നുമുറിയില്‍ ജനനം. ഗവ. എല്‍.പി. സ്‌കൂള്‍ അവിട്ടപ്പിള്ളി, ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ മറ്റത്തൂര്‍, ജി.എച്ച്.എസ്.എസ്. കൊടകര എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് 2003 മുതല്‍ 2009 വരെ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ കഥകളി അഭ്യസിച്ചു. ഇതിനിടയില്‍ കേരള ഹിന്ദി പ്രചാര്‍സഭയുടെ അധ്യാപക കോഴ്‌സും പൂര്‍ത്തീകരിച്ചു. മുകുന്ദപുരം ഐ.സി.എസ്.ഇ. സ്‌കൂള്‍, എസ്.എന്‍. വിദ്യാമന്ദിര്‍ കോടാലി, വിമല്‍ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുപ്ലിയം എന്നിവിടങ്ങളില്‍ ഹിന്ദി, മലയാളം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കേരളനടനം എന്നിവയില്‍ പഠനം നടത്തിയിരുന്നു. 2012ല്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സിലുംയുനെസ്‌കോയും ചേര്‍ന്ന് ഒറീസ്സയില്‍ വെച്ചു നടത്തിയനൃത്തമത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് അവതരിപ്പിച്ച മോഹിനിയാട്ടത്തിന് നൃത്തശ്രീ നാഷണല്‍ പുരസ്‌കാരവും 2012ല്‍ തന്നെ നൃത്തഭൂഷണ്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരവും (കേരളനടനം - ഡിഫിക്കല്‍റ്റ് ടാസ്‌ക് വിഭാഗം) ലഭിച്ചു. ഇപ്പോള്‍ ശ്രീരഞ്ജിനി നൃത്തസംഗീതം വിദ്യാലയം തൃപ്രയാര്‍, ശ്രീദുര്‍ഗ്ഗ കലാക്ഷേത്ര കലിക്കല്‍കുന്ന് ചാലക്കുടി എന്നിവിടങ്ങളില്‍നൃത്താധ്യാപികയായി ജോലി നോക്കുന്നു. ഇപ്പോള്‍ കുടുംബസമേതംചാലക്കുടിയില്‍ കലിക്കല്‍കുന്ന് പ്രദേശത്ത് താമസിക്കുന്നു.
ഭര്‍ത്താവ് : പ്രഭീഷ്. മകള്‍: ശിവപ്രിയ പ്രഭീഷ്. സഹോദരന്‍ ശ്രീജേഷ്.
Asrunoopuram
A book by, Kalanilayam Sreeja ,. ജീവിതകാമനയുടെ സ്നേഹഭാരങ്ങൾ അണിഞ്ഞ കവിതകൾ, ധ്വനിയുടെയും ഔചിത്യത്തിന്റെയും ബിംബാ ത്മകതയുടെയും സാമജ്ഞസ്യം ..