Kalavoor Ravikumar
കലവൂര്‍ രവികുമാര്‍
എഴുത്തുകാരന്‍, സിനിമാസംവിധായകന്‍. ആലപ്പുഴ കലവൂര്‍ മുണ്ടുപറമ്പില്‍ ജനനം. കണ്ണൂര്‍ എസ്.എന്‍. കോളേജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇഷ്ടം, നമ്മള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഗോള്‍, സ്വ.ലേ എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. ഫാദേര്‍സ് ഡേ, കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു. ഒരിടത്തൊരു പുഴയുണ്ട് എന്ന കുട്ടികളുടെ ചിത്രത്തിന്റെയും സംവിധായകന്‍.
Hridayajalakam
കലവൂര്‍ രവികുമാര്‍ജീവിതത്തിലെ ആകസ്മികതകളുടെ പ്രത്യാഘാതങ്ങളനുഭവിക്കുന്നവരാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങള്‍. വിധി കൗശലപൂര്‍വ്വം ഒരുക്കുന്ന പ്രതിസന്ധികളുടെ ചതിക്കുഴികളില്‍ നിന്ന് ദൃഢനിശ്ചയത്തിന്‍റെയും ശുഭാപ്തിവിശ്വാസത്തിന്‍റെയും കരുത്തോടെ കരകയറി ജീവിതത്തിന്‍റെ അടര്‍ക്കളത്തിലിറങ്ങുന്ന മൂന്നു സ്ത്രീകളുടെ അതിജീവനത്തിന്‍റെ കഥയാണിത്. പെണ്ണുടലിനോടു മാത്രം..
Dulqarum Maalakhamaarum
സംഗീത് എന്ന ചെറുപ്പക്കാരൻ ദുൽഖർ എന്ന നടനെപോലെയായിരുന്നതുകൊണ്ടാണ് അവനു ആ വിളിപ്പേര് കിട്ടിയത്. ജീവിതം ഒരു പിടച്ചിലായിട്ടും നന്മയുടെ നിറവുകൾ ഉള്ളിൽ പേറുന്ന ചെറുപ്പക്കരൻ. ഒരു യാത്രയിൽ മൂന്ന് സ്ത്രീകൾ അവന്റെ ജീവിതത്തിലേക്കു കടന്നുവരുന്നു. അവരുടെ ജീവിതസങ്കടങ്ങൾക്കും നഷ്ടബോധങ്ങൾക്കും കാണാവുകൾക്കുമിടയിൽ സംഗീതിന്റെ ജീവിതത്തിലും പ്രകാശം നിറയുകയാണ്...
Nakshathrangalude Album
സിനിമയുടെ അകത്തളങ്ങളില്‍ അനിശ്ചിതത്വത്തിന്റെ തിയറിയും പ്രാക്ടിക്കലുമാണുള്ളത്. അര്‍ത്ഥശൂന്യമായ ഗോസിപ്പുകള്‍. സിനിമാലോകത്തിലെ പ്രണയങ്ങള്‍, വിവാഹങ്ങള്‍, വിവാഹേതരബന്ധങ്ങള്‍, വിവാഹമോചനം എന്നിങ്ങനെ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ലോകത്തിന്റെ പരിച്ഛേദം. ജീവിതം സിനിമയാക്കിയ ഒരഭിനേത്രിയുടെ വിഷാദവും പ്രത്യാശയും ആലേഖനം ചെയ്ത നോവല്‍...
Pokkuveyil Chuvappu
രാഷ്ട്രീയത്തിന്റെ സർഗ്ഗാത്മകതകളെക്കുറിച്ച് സന്ദേഹിക്കുന്ന പോക്കുവെയിൽ ചുവപ്പ്, പുതിയ കാലത്തിന്റെ കാരുണ്യരാഹിത്യം വിചാരണചെയ്യുന്ന തമാശക്കളി,ഈ അന്ധകാരത്തിലും ഇത്തിരി വെട്ടമുണ്ടെന്നു ഉറപ്പാക്കുന്ന പാവപ്പെട്ടവരുടെ സ്കൊളാരി എന്നീ മൂന്നു ശക്തമായ ലഘുനോവലുകൾ..