Karoor Neelakanta Pillai

Karoor Neelakanta Pillai

കാരൂര്‍ നീലകണ്ഠപ്പിള്ള (1898  -  1975)

1898 ഫ്രെബൃുവരി 22ന് ഏറ്റുമാനൂരില്‍ ജനിച്ചു.  കാരൂര്‍ എന്നത് വീട്ടുപേരാണ്.

ഏഴാംക്ലാസ് പാസ്‌സായശേഷം സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ചു. കരുനാഗപ്പള്ളിയില്‍ അദ്ധ്യാപകസമാജത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇക്കാരണത്താല്‍ പിരിച്ചുവിടപ്പെട്ടുവെങ്കിലും പിന്നീട് തിരിച്ചെടുത്തു. 1945ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിച്ചു. സംഘം രജിസ്റ്റര്‍ചെയ്ത 1945 മുതല്‍ 1965 വരെ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു.

കൃതികള്‍: പൂവമ്പഴം, മരപ്പാവകള്‍, പിശാചിന്റെ കുപ്പായംപത്തു കഥകള്‍, രഹസ്യം, കാരൂര്‍കഥകള്‍, അമ്പലപ്പറമ്പില്‍,

ഒരുപിടി മണ്ണ്, മീന്‍കാരി, സ്മാരകം, തൂപ്പുകാരന്‍കൊച്ചനുജത്തി, അസ്‌ട്രോളജര്‍, ഗൃഹനായിക, മേല്‍വിലാസം,

ഇരുട്ടില്‍, കഥയല്ല. തേക്കുപാട്ട്, കരയിക്കുന്ന ചിരികഥാകൗതുകം, തെരഞ്ഞെടുത്ത കഥകള്‍ (രണ്ടു ഭാഗങ്ങള്‍),

മോതിരം, ഈ സഹായത്തില്‍ ചരടുണ്ട് (കഥാസമാഹാരങ്ങള്‍)ഹരി, ഗൗരി, പഞ്ഞിയും തുണിയും (നോവല്‍), അപ്പൂപ്പന്‍ (നാടകം)

കാരൂരിന്റെ ബാലകഥകള്‍, അഞ്ചു കടലാസ്എന്നെ രാജാവാക്കണം, ആനക്കാരന്‍, അഴകനും പൂവാലിയും,

ബാലചന്ദ്രന്‍, രാജകുമാരിയും ഭൂതവും, സമ്മാനംഓലയും നാരായവും, ഭൃത്യന്‍, മണ്‍മയില്‍ (ബാലസാഹിത്യം).

അഞ്ചു കടലാസ് സിനിമയാക്കിയിട്ടുണ്ട്.

പുരസ്‌കാരം: 1960ല്‍ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം,

ബാലസാഹിത്യത്തില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ സമ്മാനം.

1975 സെപ്തംബര്‍ 30ന് അന്തരിച്ചു.

പ്രശസ്ത കഥാകാരി ബി. സരസ്വതിയും പരേതയായ ബി. ലീലയുമാണ് മക്കള്‍.

 


Grid View:
Malayalathinte Suvarnakathakal  Karoor  കാരൂർ
Malayalathinte Suvarnakathakal  Karoor  കാരൂർ
Malayalathinte Suvarnakathakal  Karoor  കാരൂർ
-15%
Quickview

Malayalathinte Suvarnakathakal Karoor കാരൂർ

₹264.00 ₹310.00

മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍കാരൂർ നീലകണ്ഠ‌പ്പിള്ള  കാരൂർ : ജീവിച്ച കാലത്തിന്റെയും സാഹചര്യങ്ങളുടെയും അന്തർധാരയെ ആവാഹിച്ച എഴുത്തുകാരൻ. അദ്ധ്യാപക കഥാകാരനെന്ന് കേളിപ്പെടുമ്പോഴും അതിനപ്പുറം അന്നത്തെ കാലഘട്ടത്തിന്റെ സകല വ്യവഹാരങ്ങളെയും കാരൂർ വെളിച്ചപ്പെടുത്തുന്നുണ്ട്. കഥാകാരൻ സാമൂഹിക പ്രതിബദ്ധതയുള്ളവനായിരിക്കണം എന്ന ആപ്‌തവാക്യത്തെ ഉള്ളം..

Showing 1 to 1 of 1 (1 Pages)