Karthikeyan Sreedharan
കാര്‍ത്തികേയന്‍ ശ്രീധരന്‍
1951ല്‍ ആലപ്പുഴ ജില്ലയില്‍ ജനനം. വിദ്യാഭ്യാസം: ഗണിത ശാസ്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.
സംസ്കൃതം അടിസ്ഥാന പഠനംപൂര്‍ത്തിയാക്കിയതിനു ശേഷം ഗീതാദ്ധ്യയനം തുടര്‍ന്നു. ഋഷികേശില്‍ ശിവാനന്ദാശ്രമത്തില്‍ രണ്ടു മാസത്തെ യോഗവേദാന്ത കോഴ്സ് പൂര്‍ത്തിയാക്കി. 2017-18 കാലത്ത് മുഖ്യമായ പതിനൊന്ന് ഉപനിഷത്തുകളെപ്പറ്റി ഇംഗ്ലീഷില്‍ ഒരു ലേഖന പരമ്പര www.indiadivine.org എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ആ ലേഖനങ്ങള്‍ ക്രോഡീകരിച്ച് ""Upanishads The treatises on the Science of Spiritualtiy'' എന്നൊരു പുസ്തകവും തുടര്‍ന്ന് "Spiritual Philosophies of Islam and Hinduism: A briefഎന്ന മറ്റൊരു പുസ്തകവും പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ആകെ ഏഴ് പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
ഉപനിഷത്തുകളെപ്പറ്റിയുള്ള മേല്‍പ്പറഞ്ഞ ഇംഗ്ലീഷ് കൃതിയുടെ മലയാളവിവര്‍ത്തനം, ശ്രീനാരായണ ഗുരുവിന്‍റെ 'ആത്മോപദേശ ശതകം' എന്ന കൃതിയുടെ ഉപനിഷദ്വ്യാഖ്യാനം എന്നിവയാണ് പ്രധാനപ്പെട്ട മലയാളഗ്രന്ഥങ്ങള്‍.
ഇ-മെയില്‍:karthiksreedhar@gmail.com
Geethathathwam Sasthreeya Avabodhanam
കാര്‍ത്തികേയന്‍ ശ്രീധരന്‍ആദ്യകാലം മുതല്‍ ആചാര്യന്മാര്‍ ഉപനിഷത്തുകള്‍ക്കും ബ്രഹ്മസൂത്രത്തിനുമൊപ്പം ഭഗവദ്ഗീതയ്ക്കും ധാരാളം ഭാഷ്യങ്ങള്‍ ചമച്ചിട്ടുണ്ട്. നിരവധി വ്യാഖ്യാനങ്ങള്‍ ഭഗവദ്ഗീതയ്ക്ക് നിലവിലുണ്ടെങ്കിലും ദൈവശാസ്ത്രപരമായതില്‍നിന്ന് വ്യത്യസ്തമായി സാമാന്യയുക്തിയെ മാത്രം അടിസ്ഥാനമാക്കി ശാസ്ത്രാവബോധത്തോടെ ഗീതാസന്ദേശത്തെ തത്ത്വചിന്താപരമായി ആവിഷ്കരിച്ച ..