Karumam M Neelakantan
കരുമം എം. നീലകണ്ഠന്‍
കരുനാഗപ്പള്ളിയില്‍ ജനനം. അച്ഛന്‍: വി.മഹാദേവ അയ്യര്‍ (ഹമലേ). അമ്മ: സി. ജയലക്ഷ്മി അമ്മാള്‍. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് 2007ല്‍ അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ചു.
കൃതികള്‍: ശാന്തിപര്‍വം (നാടകം), ഉപകാരസ്മരണ, ദീനദയാളൊ, അഴകളവുകള്‍ (കഥാസമാഹാരങ്ങള്‍), സ്വാമി വിവേകാനന്ദന്‍ പറഞ്ഞ സ്ഥലം, അറിയുന്നുണ്ടോ?, ആന്ധ്യം, ത്രിപഥഗമനം (കവിതാസമാഹാരങ്ങള്‍).
പുരസ്‌കാരങ്ങള്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വേണ്ടി രചന സെക്രട്ടേറിയറ്റ് നടത്തിയ കഥാമത്സരത്തില്‍ സമ്മാനം, കേരളാ സ്റ്റേറ്റ് പെന്‍ഷണേഴ്‌സ് യൂണിയന്‍ നടത്തിയ കഥാമത്സരത്തില്‍ സമ്മാനം, സംസ്‌കാര കലാസാഹിത്യവേദി, നവരസം സംഗീതസഭ, വിശ്വവേദി, തനിമ കാവ്യസദസ്സ് തുടങ്ങി നിരവധി കലാസാംസ്‌കാരിക സംഘടനകളുടെ പുരസ്‌കാരങ്ങളും ആദരങ്ങളും. തിരുവനന്തപുരത്ത് സ്ഥിരതാമസം.
ഭാര്യ: ടി.കെ. ലക്ഷ്മി. മകള്‍: ഡോ.എന്‍. മൃദുല.
മരുമകന്‍: ഹരി. ആര്‍. കൊച്ചുമകന്‍: അഭിഷേക്. എച്ച്.
വിലാസം: ശ്രീഹരി, ടി.സി.64/874 (3),
കരുമം പി.ഒ., തിരുവനന്തപുരം 695002
Puthunampukal
Book by Karumam M Neelakantan മനുഷ്യമനസ്സുകളിലെ സംഘര്‍ഷങ്ങളും സങ്കടങ്ങളും തീക്ഷ്ണമായി അവതരിപ്പിക്കുന്ന ഇരുപത്തിയൊമ്പത് കഥകള്‍. തമിഴ്ബ്രാഹ്മണരുടെ ജീവിതപരിസരങ്ങള്‍. അഗമ്യഗമനങ്ങള്‍. മദ്യത്തിന്‍റെ ദുരന്തഫലങ്ങള്‍. തീവ്രപ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍. ഒറ്റപ്പെടുന്നവന്‍റെ വിഹ്വലതകള്‍. അവ അക്ഷരങ്ങളില്‍ ആവാഹിക്കുമ്പോള്‍ പങ്കാളികളാകുന്നത് വായനക്കാരന്‍ കൂടിയാണ..