Khadija Marouazi

ഖദീജ മര്‍വാസി

മൊറോക്കോ അറബി എഴുത്തുകാരി. മനുഷ്യാവകാശ പ്രവര്‍ത്തക. അദ്ധ്യാപിക. 1961-ല്‍ മര്‍റാകശില്‍ ജനിച്ചു.

കെനീത്രയിലെ ഇബ്‌നു തുഫൈല്‍ സര്‍വകലാശാലയിലെ ഭാഷാ-സാഹിത്യ വിഭാഗം അദ്ധ്യാപിക.

Moroccan Organization for Human Rights, Mediator for the Study of Democracy and Human Rights തുടങ്ങിയ മനുഷ്യാവകാശ സംഘടനകളുടെ സ്ഥാപകാംഗം.

കസാബ്ലാങ്കയിലെ Africa Orient Publishers,  2000-ല്‍ പ്രസിദ്ധീകരിച്ച History of Ash എന്ന അറബി നോവലാണ് പ്രധാന സാഹിത്യ കൃതി.

1960-1980 കാലയളവില്‍ മൊറോക്കോയില്‍ അരങ്ങേറിയ രാഷ്ട്രീയ അടിച്ചമര്‍ത്തലുകളുടെ കഥ പറയുന്ന പ്രിസണ്‍ നറേറ്റീവ് വിഭാഗത്തില്‍പെട്ട ഈ നോവലിന്റെ

ഇംഗ്ലീഷ് പരിഭാഷ 2024-ലെ മികച്ച 100 ആഫ്രിക്കന്‍ പുസ്തകങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


Grid View:
-15%
Quickview

Charamaya Charithram

₹289.00 ₹340.00

ചാരമായ ചരിത്രം  by  ഖദീജ മർവാസി  വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ്  (അറബിയില്‍നിന്നും നേരിട്ട് )മനുഷ്യരുടെ ബലഹീനത, ക്രൂരത, ചെറുത്തുനില്‍പ്പ്, അതിജീവനം എന്നിവ അടയാളപ്പെടുത്തുന്ന അവിസ്മരണീയമായ നോവല്‍. 1970-80കളില്‍ മൊറോക്കോയിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട മൗലീന്റെയും ലൈലയുടെയും ജയില്‍വിവരണം. ഭൂത, വര..

Showing 1 to 1 of 1 (1 Pages)