Kilimanoor Chandran

കിളിമാനൂര്‍ ചന്ദ്രന്‍
1950 ഫെബ്രുവരി 9ന് കിളിമാനൂര്‍ പാപ്പാലയില്‍ ജനനം.
പിതാവ്: പരമേശ്വരന്‍ പിള്ള. മാതാവ്: സരസ്വതി അമ്മ.
നന്നേ ചെറുപ്പംമുതല്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. നാടോടി കലാരംഗത്ത് പഠനം നടത്തുകയും നാനൂറോളം നാടന്‍ പാട്ടുകള്‍ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂറിലെ ആദ്യകാല പ്രാദേശിക സ്വാതന്ത്ര്യസമരമായ കല്ലറ - പാങ്ങോട് പ്രക്ഷോഭത്തെക്കുറിച്ച് ഗവേഷണം നടത്തി ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജാരവിവര്‍മ്മയുടെയും അദ്ദേഹത്തിന്‍റെ അനുജനായ സി. രാജരാജവര്‍മ്മയുടെയും ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ച് നൂറിലേറെ പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. വയനാടന്‍ ആദിവാസികളെ ക്കുറിച്ച് പഠനം നടത്തി ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു. മൂന്ന് പതിറ്റാണ്ടോളം അധ്യാപകനായിരുന്നു. 1987ല്‍ അധ്യാപക കലാസാഹിത്യ സമിതിയുടെ നോവല്‍ അവാര്‍ഡും 1988ല്‍ അധ്യാപക കലാവേദിയുടെ ചെറുകഥാ പുരസ്കാരവും ലഭിച്ചു. രാജാരവിവര്‍മ്മയും ചിത്രകലയും എന്ന ഗ്രന്ഥത്തിന് 1996ല്‍ ഏറ്റവും നല്ല ജീവചരിത്രത്തിനുള്ള പി.കെ. പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് അവാര്‍ഡും രാജാരവിവര്‍മ്മയുടെ നിഴലില്‍ മറഞ്ഞുപോയ രാജരാജവര്‍മ്മ എന്ന ജീവചരിത്ര ഗ്രന്ഥത്തിന് 2010ലെ അബുദാബിശക്തി അവാര്‍ഡും ലഭിച്ചു. ഇപ്പോള്‍ കേരള യുക്തിവാദി സംഘത്തിന്‍റെ സംസ്ഥാന സമിതി അംഗമാണ്.
പ്രധാന കൃതികള്‍: ദാഹം, ഹവിസ്സ്, കുപ്പ, ചോരപ്പൂക്കള്‍ വിരിയിച്ച - കല്ലറ പാങ്ങോട്, രാജാരവിവര്‍മ്മയും ചിത്രകലയും, രവിവര്‍മ്മയുടെ നിഴലില്‍ മറഞ്ഞുപോയ രാജരാജ വര്‍മ്മ, എന്‍റെ ഞങ്ങളുടെ കഥ, തെരഞ്ഞെടുത്ത നാടന്‍ പാട്ടുകള്‍, നമ്മുടെ നാടന്‍ പാട്ടുകള്‍, കേരളത്തിലെ
നാടന്‍ പാട്ടുകള്‍, മലയാള ഭാഷാധ്യാപനം.
ഭാര്യ: വിജയലക്ഷ്മി
മക്കള്‍: പൗര്‍ണമി, പ്രവീണ്‍
വിലാസം : പാപ്പാല, തട്ടത്തുമല. പി.ഒ.
തിരുവനന്തപുരം - 695 614
ഫോണ്‍ - 9446514523
Eettillathile Viseshangal
പൂച്ചകളുടെ ഈറ്റില്ലത്തിലെ വിശേഷങ്ങളും അവയുടെ ജീവിതത്തിന്‍റെ രഹസ്യാത്മകതയും അനാവരണം ചെയ്യുന്ന നോവല്‍. ജൈവവാസനകളുടെ സൃഷ്ടിവൈവിധ്യം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ നിഗൂഢത, പ്രപഞ്ചത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിര്‍വചിക്കാനാവാത്ത പ്രാണീജീവിതങ്ങള്‍ തുടങ്ങിയവയെ ഈറ്റില്ലത്തിലെ വിശേഷങ്ങള്‍ എന്ന നോവലില്‍ ആവിഷ്കരിക്കുന്നുണ്ട്.ജന്തുവാസനകള്‍ക്കിടയ..
Paranju Theerathathu
പറഞ്ഞുതീരാത്തത്കിളിമാനൂർ ചന്ദ്രൻകുടുംബബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളെ അനുഭവപ്പെടുത്തുന്ന നോവൽ. അച്ഛനും മക്കളും കൊച്ചുമക്കളും തമ്മിലുള്ള ഇഴയടുപ്പങ്ങളുടെ ആഴത്തിലുള്ള സ്പർശങ്ങൾ. തന്റെ കാർഷികജീവിതംകൊണ്ട് വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത, വിഭാര്യനായ അച്ഛൻ, ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ ചുറ്റും നിരന്നു നിന്ന മക്കളുടെ പരിചരണവും ആദരവും വർത്തമാനകാലത്തിന്നൊരു എതിർപ..