Kilimanoor Madhu
![Kilimanoor Madhu Kilimanoor Madhu](https://greenbooksindia.com/image/cache/catalog/Authors/Kilimanoor-Madhu-150x270.jpg)
കിളിമാനൂര്‍ മധു
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ഇളയിടത്തു സ്വരൂപത്തിലെ ഈഞ്ചവിളയില്‍ 1952ല്‍ ജനനം.സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ എഡിറ്റര്‍-കം-പ്രസ് റിലേഷന്‍സ് ഓഫീസര്‍ ആയി ജോലി ചെയ്തു. 1987 മുതല്‍ ദേശീയ അന്തര്‍ദേശീയകാവ്യോത്സവങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ച്പങ്കെടുത്തു വരുന്നു. സാര്‍ക്ക് കവി സമ്മേളനത്തിലും പങ്കെടുത്തു.കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും.നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലും സാംസ്‌കാരിക പര്യടനം.ഇന്ത്യയില്‍ പല പ്രാവശ്യം ചുറ്റി സഞ്ചരിച്ചു. ഹിമാലയത്തിലെ പലയിടങ്ങളിലും സന്ദര്‍ശനം.'നദീതീരത്തെ എഴുത്തുകാര്‍' എന്ന വിഷയത്തില്‍ ഗവേഷണ പഠനം.കേരളത്തിലെ എഴുപത്തെട്ടോളം നാടോടിക്കലകള്‍, മിത്തുകള്‍ എന്നിവയെക്കുറിച്ച് 15 സി.ഡി.കളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനു വേണ്ടി നിര്‍മ്മിച്ചു നല്‍കി. കേരളീയ ശാസ്ത്രീയ നൃത്തമായ മോഹിനിയാട്ടത്തിന് ഇരുപതോളം വര്‍ണ്ണങ്ങള്‍ രചിക്കുകയും പ്രമുഖ കവികളുടെ തെരഞ്ഞെടുത്ത കവിതകള്‍ക്ക് അവതരണത്തിനു വേണ്ട രംഗാവിഷ്‌കാരം എഴുതുകയും ചെയ്തു.
കൃതികള്‍: സമയതീരങ്ങളില്‍, മണല്‍ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്റെ പേര്, കുതിരമാളിക.ലോര്‍ക്കയുടെ ജര്‍മ (നാടകം, സ്പാനിഷ് പരിഭാഷ). ടര്‍ജിനീവിന്റെ പിതാക്കന്മാരും പുത്രന്മാരും (റഷ്യന്‍ നോവല്‍ സംഗ്രഹ പരിഭാഷ).യാത്രയും ഞാനും - പ്രണയത്തിലെപ്പോഴും (യാത്രാക്കുറിപ്പുകള്‍).തിരുവനന്തപുരത്ത് താമസിക്കുന്നു.
വിലാസം: അക്ഷരം, കരമന പി.ഒ., തിരുവനന്തപുരം - 695 002
Vivaham Kazhiyunna ooro vakkum
A book by Kilimanoor Madhu , പദയോജനയുടെ കലാത്മകതയിൽ വിടരുന്ന പദസംയുക്തങ്ങൾ സൃഷ്ടിക്കുന്ന അപൂർവ്വചാരുതകൾ, ആഗ്നേയസ്ഫുലിംഗങ്ങൾ, നിശിതാഘാതങ്ങൾ. കുളിർസ്പര്ശങ്ങള്, സാന്ദ്രസാന്ത്വനങ്ങൾ എന്നിവയൊക്കെ അനുഭൂതമാക്കുന്ന കവിതകൾ. ഭൗതികതലത്തിലുള്ള യാത്രയുടെ സൂചകങ്ങളും കാവ്യമെന്ന വാങ്മയ ശില്പത്തിലെ പദങ്ങളെന്ന സൂചകങ്ങളും പരസ്പരാദേശം ചെയ്യുന്ന രചനകളാണ് കിളിമാനൂർ..