Kollam Thulasi
കൊല്ലം തുളസി , കൊല്ലം ജില്ലയില്‍ തൃക്കരുവ പഞ്ചായത്തില്‍ ജനനം.
വിദ്യാഭ്യാസം: ഫാത്തിമ കോളേജ്, മൈസൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ച് ചരിത്രത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും
ജേര്‍ണലിസത്തില്‍ ഡിപ്ലോമയും.
മുനിസിപ്പല്‍ സര്‍വ്വീസില്‍ ക്ലര്‍ക്കായി ജീവിതം ആരംഭിച്ചു. 2004ല്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു.
250ല്‍പരം സിനിമകളിലും അത്രതന്നെ റേഡിയോ, ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സിനിമ, സീരിയല്‍ രംഗത്തുനിന്നും ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
തുളസിയുടെ കഥകള്‍, തുളസിയുടെ തമാശകള്‍, തുളസിയുടെ നര്‍മ്മങ്ങള്‍, കഥപോലൊരു ജീവിതം, ഒരു പരാജിതന്‍റെ മോഹങ്ങള്‍, ക്യാന്‍സറും ഞാനും കുറേ തിരിച്ചറിവുകളും തുടങ്ങിയ ധാരാളം കൃതികളുടെ രചയിതാവ്.
സിനിമ-സീരിയല്‍ രംഗത്ത് സജീവം.
Janupuranam
Book By Kollam Thulasiഅനാഥയായ ഒരു വീട്ടുജോലിക്കാരി ജാനുവിന്‍റെ ജീവിതം വിവരിക്കുന്ന നോവലാണിത്. സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുന്ന ഒരാള്‍ക്കേ ഇങ്ങനെയൊക്കെയുള്ള പ്രമേയങ്ങള്‍ ആവിഷ്കരിക്കാനാവൂ. സ്വാഭാവികമായി തുളസിച്ചേട്ടന് അതിനു സാധിച്ചു എന്നുതന്നെയാണ് എന്‍റെ വിശ്വാസം.മോഹന്‍ലാല്‍സത്യസന്ധതയുടെയും സ്നേഹത്തിന്..