Kunchan Nambiar
കുഞ്ചന്‍ നമ്പ്യാര്‍
ജനകീയ കവി. തുള്ളല്‍ എന്ന കലാരൂപത്തിന്റെ ആവിഷ്‌ക്കര്‍ത്താവ്. ജീവിതകാലം കൊ.വ 880 മുതല്‍ 945 വരെയാണെന്നു പറയപ്പെടുന്നു. കിള്ളിക്കുറിശ്ശിമംഗലത്തു കലക്കത്തു ഭവനത്തില്‍ ജനിച്ചു. അമ്പലപ്പുഴയില്‍ ചെമ്പകശ്ശേരി രാജാവിന്റെയും മാത്തൂര്‍ പണിക്കരുടെയും ആശ്രിതനായി കഴിഞ്ഞു. അമ്പലപ്പുഴയിലെ താമസക്കാലത്തു തുള്ളല്‍ കൃതികള്‍ രചിച്ചു. തിരുവിതാംകൂര്‍ മഹാരാജാവുമായും സൗഹൃദം ഉണ്ടായിരുന്നു. പില്ക്കാലത്ത് തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെയും കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെയും ആശ്രിതനായിരുന്നു. ഇക്കാലത്തും പല തുള്ളല്‍ കൃതികള്‍ രചിച്ചു. 940-ാമാണ്ടിനോടടുപ്പിച്ച് അമ്പലപ്പുഴയില്‍ സ്ഥിരതാമസമാക്കി. അവിടെവച്ചു ചരമമടഞ്ഞു.ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, സന്താനഗോപാലം, സീതാസ്വയംവരം, ബാലിവിജയം, കല്യാണസൗഗന്ധികം, കാളിയമര്‍ദ്ദനം, സുന്ദോപസുന്ദോപാഖ്യാനം, പാഞ്ചാലീസ്വയംവരം, ത്രിപുരദഹനം, സഭാപ്രവേശം, ഹരിശ്ചന്ദ്ര ചരിത്രം എന്നിവ കൃതികളില്‍ ചിലതാണ്.
Sreekrishna Charitham Manipravalam
The famous Sreekrishna Charitham Manipravalam By Kunchan Nambiar. , Book By Kunchan Nambiar മണിപ്രവാളത്തിന്റെ ഏറ്റവും കാവ്യാത്മകമായ മുഖകാന്തി മലയാള സാഹിത്യത്തില്‍ ദര്‍ശനീയമാകുന്നത് കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണചരിതത്തിലാണ്. ഭാഗവതം ദശമസ്‌ക്കന്ധത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സന്താനഗോപാലം വരെയുള്ള കഥകള്‍ പറയുന്ന..