Kuttiyanam Muhammedkunji

Kuttiyanam Muhammedkunji

കുട്ടിയാനം മുഹമ്മദ്കുഞ്ഞി

കാസർകോട് ജില്ലയിലെ മുളിയാർ ഗ്രാമത്തിൽ കുട്ടിയാനം എന്ന സ്ഥലത്ത് ജനനം. ഉപ്പ: അബ്ദുൾ റഹിമാൻ. ഉമ്മ: ബീഫാത്തിമ . ബോവിക്കാനത്തും കാസർകോടും വിദ്യാഭ്യാസം. കുവൈറ്റിലും ഷാർജയിലും പ്രവാസജീവിതം നയിച്ചു. മൃദംഗ വിഷൻ കുടുംബമാസികയുടെ സബ് എഡിറ്ററായിരുന്നു.

കൃതികൾ: ഞങ്ങൾ ഒരു തോറ്റ ജനത, പ്രവാസികളുടെ കാണാകഥകൾ, ദാന പുരുഷൻ, നന്മ മരങ്ങൾ, പ്രവാസികളുടെ ഇന്നലെകൾ, (ലേഖനങ്ങൾ) നഗരക്കാഴ്ചകൾ, ബാബൂറാം ലാലിന്റെ കുതിര (കഥാസമാഹാരങ്ങൾ). പി.ടി.എ.എച്ച്. ലൈബ്രറി പ്രസിഡന്റ്, സംസ്‌കൃതി കാസർകോട് കലാ സാംസ്‌കാരിക വേദി ജനറൽ സെക്രട്ടറി, കാസർകോട് പ്രസ് ഫോറം ട്രഷറർ, വളപ്പിൽ ഫാമിലി ട്രസ്റ്റ് ചെയർമാൻ, കാസർകോട് സാഹിത്യവേദി പ്രവർത്തകസമിതി അംഗം, പു.ക.സ കാസർകോട് ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2023ൽ കേന്ദ്ര സാഹിത്യ അക്കാദമിയും മുളിയാർ പഞ്ചായത്തും ഏർപ്പെടുത്തിയ സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്കുള്ള ആദരവ് ഏറ്റുവാങ്ങി. കാസർകോട്ടുകാരുടെ പ്രവാസികൂട്ടായ്മയായ 'കെസഫ്' നടത്തിയ ലേഖന മത്സരത്തിലും തുളുനാട് ലേഖന മത്സരത്തിലും പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എഴുത്തിൽ സജീവം.

Email: kuttiyanammk@gmail.com



Grid View:
-25%
Quickview

Oru Pravasiyude Manalrekhakal

₹180.00 ₹240.00

ഒരു പ്രവാസിയുടെ മണൽരേഖകൾ കുട്ടിയാനം മുഹമ്മദ്കുഞ്ഞി ഇത് മുഹമ്മദ്കുഞ്ഞിയുടെ ആത്മകഥയല്ല, മറിച്ച് ഏകാന്തപഥികനായ ഒരു സഞ്ചാരിയുടെ കത്തുന്ന ഓർമ്മകളാണ്. ഗൾഫ് യാത്രയ്ക്കായി ഒരുങ്ങി പുറപ്പെടുന്നത് മുതൽ മുംബൈ എന്ന ഇടത്താവളത്തെക്കുറിച്ചും കുവൈറ്റിനെക്കുറിച്ചും ഓരോ ഇടങ്ങളിലെയും അത്ഭുതപ്പെടുത്തിയ കാഴ്ചകളെക്കുറിച്ചും ഈ പുസ്തകം ചരിത്രപശ്ചാത്തലത്തിൽ പറയുന..

Showing 1 to 1 of 1 (1 Pages)